
റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലിയില്‍ നിന്നു വിട്ടു നിന്നാല്‍ തൊഴിലുടമകള്‍ക്ക് നിയമാനുസൃതം കരാര്‍ അവസാനിപ്പിക്കാമെന്ന് മനുഷ്യ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാാലയം. ഇതിനായി റിക്രൂട്‌മെന്റ് പ്ലാറ്റ്‌ഫോമായ മാസാനദ് പോര്‍ട്ടലില്‍ വര്‍ക് ഇന്ററപ്ഷന്‍ സര്‍വീസ് ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

വീട്ടു ജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു കാവല്‍ക്കാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നാല്‍ സ്‌പോണ്‍സറായ വ്യക്തികള്‍ക്ക് നിയമാനുസൃതം കരാര്‍ റദ്ദാക്കാം. സേവനം സൗകര്യമാണ് മുസാനിദ് പോര്‍ട്ടലില്‍ ലഭ്യമാക്കിയത്. ഇതുവഴി ഇരു കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. കരാര്‍ റദ്ദാക്കിയാല്‍ എസ്എംഎസ് വഴി തൊഴിലാളിയെ അറിയിക്കും. കരാര്‍ നടപടികളില്‍ വ്യക്തത ഉറപ്പാക്കാനാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്.

കരാര്‍ റദ്ദാക്കുക, തൊഴിലാളിയെ മാറ്റുക എന്നിങ്ങനെ രണ്ട് പ്രധാന നടപടിക്രമങ്ങളാണ് സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
തൊഴിലാളി രാജ്യത്ത് പ്രവേശിച്ചതിന് ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിച്ചാല്‍ 60 ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കണം.

ഇതില്‍ വീഴ്ച വരുത്തുന്നത് താമസ, തൊഴില്‍ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രണ്ട് വര്‍ഷത്തിലധികം രാജ്യത്ത് തുടരുന്ന തൊഴിലാളികള്‍ 60 ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റ് വിസ നേടുകയോ പുതിയ തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ വേണം. നിശ്ചിത സമയപരിധിക്കുള്ളില്‍ പദവി ശരിയാക്കാത്തവരെ നിയമലംഘകരായി പരിഗണിക്കുമെന്നും മന്ത്രാലവം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






