Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

കേരളം കൈവരിച്ച നേട്ടം തകര്‍ക്കരുത്; പ്രതിപക്ഷത്തിന്റേത് ആഭാസ സമരം: കേളി സമ്മേളനം

റിയാദ്: അടിസ്ഥാന സൗകര്യ വികസനത്തില്‍ കൈവരിച്ച നേട്ടം തകര്‍ക്കുന്ന ആഭാസ സമരങ്ങളാണ് കേരളത്തില്‍ പ്രതിപക്ഷം നടത്തുന്നതെന്നു കേളി സനയ്യ അര്‍ബെന്‍ ഏരിയാ സമ്മേളനം. പൊതു ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കേരളം നേടിയെടുത്ത സമാനതകളില്ലാത്ത നേട്ടങ്ങള്‍ തകര്‍ക്കരുതെന്നു പ്രമേയം ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി കുത്തകകള്‍ക്ക് യഥേഷ്ടം കടന്നു വരാനുള്ള അവസരമൊരുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരളത്തിലെ പ്രതിപക്ഷം.

9 വര്‍ഷത്തിനിടെ ആരോഗ്യ മേഖലയില്‍ മാത്രം പൊതു മേഖലയെ ആശ്രയിക്കുന്ന ജനങ്ങളുടെ കണക്കില്‍ നൂറു ശതമാനം വര്‍ധനവുണ്ടായി. വിദ്യാഭ്യാസ മേഖലയിലും സ്ഥിതി മറിച്ചല്ല. നിജസ്ഥിതി ഇതാണെന്നിരിക്കെ അനാവശ്യ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ സര്‍ക്കാരിന്റെ ഗുണഭോക്താക്കളായ കേരള ജനത ഇത്തരം സമരാഭസങ്ങള്‍ തള്ളികളയുമെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി.
കേളികലാ സാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഒമ്പതാമത് സനയ്യ അര്‍ബഈന്‍ ഏരിയാ സമ്മേളനം സീതാറാം യെച്ചൂരി നഗറില്‍ നടന്നു. ഏരിയ പ്രസിഡന്റ് അജിത് കുമാര്‍ കുളത്തൂര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ രക്ഷാധികാരി സമിതി അംഗം ജോര്‍ജ് ആമുഖ പ്രസംഗം നടത്തി.

കേളി രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജാഫര്‍ ഖാന്‍ ഉഴമലയ്ക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സഫര്‍ വരവ് ചിലവ് കണക്കും, ജോയിന്‍ സെക്രട്ടറി സുനില്‍കുമാര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഒന്‍പത് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം രക്ഷാധികാരി കമ്മിറ്റി അംഗം ഷമീര്‍ കുന്നുമ്മല്‍ ഏരിയ സെക്രട്ടറി ജാഫര്‍ഖാന്‍ ഉഴമലയ്ക്കല്‍ ട്രഷറര്‍ സഫര്‍ എന്നിവര്‍ മറുപടി പറഞ്ഞു.

സമ്മേളനം 19 അംഗ സമിതിയെ തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി സുനീര്‍ ബാബു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോര്‍ജ് (പ്രസിഡന്റ്), മൊയ്തീന്‍കുട്ടി, സുനില്‍ ബാലകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), ജാഫര്‍ ഖാന്‍ ഉടമയ്ക്കല്‍ (സെക്രട്ടറി), അബ്ദുള്‍ നാസര്‍, സെയ്തലവി (ജോ. സെക്രട്ടറിമാര്‍), സഫര്‍ (ട്രഷറര്‍), അബ്ദുല്‍ സത്താര്‍ (ജോ. ട്രഷറര്‍), അജിത് കുമാര്‍, രാജന്‍ പി കെ, അബ്ദുല്‍ റഷീദ്, ഹരിദാസന്‍ പി കെ, ഷാജി കൊച്ചുകുഞ്ഞ്, സുരേഷ് ബാബു, അഷറഫ്, ജയകുമാര്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സമ്മേളനത്തില്‍ അഞ്ചു പ്രമേയങ്ങള്‍ പാസാക്കി ഷമീം, കുമാര്‍, ഉമ്മര്‍, ഫിറോസ്, ഹിലര്‍, മെഹ്‌റൂഫ്, അബ്ദുല്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. അബ്ദുല്‍ സത്താര്‍ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി കേന്ദ്രസമ്മേളന പ്രതിനിധികളെ പ്രഖ്യാപിച്ചു അജിത് കുമാര്‍ കുളത്തൂര്‍, വിജയകുമാര്‍, മഹറൂഫ് എന്നിവര്‍ പ്രസീഡിയം, ജാഫര്‍ഖാന്‍, സഫര്‍, സുനീര്‍ ബാബു എന്നിവര്‍ സ്റ്റിയറിങ്, ജോര്‍ജ്, അബ്ദുള്‍ നാസര്‍, നൗഷാദ് മിനിട്‌സ്, ഷാഫി, മൊയ്തീന്‍കുട്ടി, മുഹമ്മദ് കുഞ്ഞ് പ്രമേയം, അബ്ദുല്‍ സത്താര്‍, സൈതലവി, രാജന്‍ പി കെ, അഷറഫ് എന്നിവര്‍ ക്രെഡന്‍ഷ്യല്‍, ഹരിദാസന്‍ പി കെ, നൗഷാദ് എന്നിവര്‍ രജിസ്‌ട്രേഷന്‍ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു.

രക്ഷാധികാരി സെക്രട്ടറി ലോക കേരളസഭ അംഗവുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായി, ചന്ദ്രന്‍ തിരുവത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, രാമകൃഷ്ണന്‍, ബിജു തായമ്പത്ത്, അബ്ദുല്‍ ഗഫൂര്‍ ആനമങ്ങാട് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ സെക്രട്ടറി ജാഫര്‍ ഖാന്‍ ഉഴമലയ്ക്കല്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top