Sauditimesonline

sathar
സത്താര്‍ കായംകുളം ചരമവാര്‍ഷികം നവം.14ന്

നവംബര്‍ 14ന് കെഎസ് ചിത്ര നയിക്കുന്ന ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’ ദമ്മാമില്‍

ദമ്മാം: മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആദ്യമായി ദമ്മാമില്‍ എത്തുന്നു. ചിത്ര നയിക്കുന്ന ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’മെഗാ പ്രോഗ്രാം നവംബര്‍ 14ന് ലൈഫ് പാര്‍ക്ക് ദമാമില്‍ അരങ്ങേറും. ദമ്മാമിലെ ഇആര്‍ ഇവന്റസ് നവയുഗം സാംസ്‌കരികവേദിയുടെ സഹകരണത്തോടെ ഒരുക്കുന്ന ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’യുടെ സ്വാഗതസംഘം രൂപീകരണയോഗം റോസ് ഗാര്‍ഡന്‍ ഹാളില്‍ നടന്നു. 101 അംഗ സ്വാഗത സംഘത്തെയും തെരഞ്ഞെടുത്തു.

ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം വൈസ് പ്രസിഡന്റുമായ മഞ്ജു മണികുട്ടന്‍ നിര്‍വ്വഹിച്ചു. സ്വാഗതസംഘം മുഖ്യരക്ഷാധികാരിയായി ജമാല്‍ വല്യാപ്പള്ളിയേയും ചെയര്‍മാനായി ബിജു വര്‍ക്കിയേയും ജനറല്‍ കണ്‍വീനറായി മുഹമ്മദ് ഷിബുവിനേയും ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി എം ഏ വാഹിദ്,
ദാസന്‍ രാഘവന്‍, ഷാജി മതിലകം, പ്രിജി കൊല്ലം, അരുണ്‍ ചാത്തന്നൂര്‍, മഞ്ജു മണികുട്ടന്‍, ഗോപകുമാര്‍ അമ്പലപ്പുഴ, സാജന്‍ കണിയാപുരം എന്നിവരെയും തെരെഞ്ഞെടുത്തു.

ചിത്രയോടൊപ്പം പിന്നണി ഗായകരായ അഫ്‌സല്‍, കെ.കെ. നിഷാദ്, അനാമിക, രൂപരേവതി എന്നിവരും, സുശാന്ത്, ഷിനു (കീബോര്‍ഡ്), റൈസന്‍ (ഫ്‌ലൂട്ട്), സുദേന്ദു രാജ് (ലീഡ് ഗിറ്റാര്‍), ജിജോ (ബേസ് ഗിറ്റാര്‍), ശശി (ഡ്രംസ്), ഹരികുമാര്‍ (തബല, മൃദംഗം), ജയകുമാര്‍ (തബല, ഡോലക്), രന്‍ജു (ഡ്രമ്മര്‍) എന്നീ കലാപ്രതിഭകളും അണിനിരക്കും. ടെലിവിഷന്‍ താരങ്ങളും കിഴക്കന്‍ പ്രവിശ്യയിലെ കലാകാരന്മാരും അണിനിരക്കുന്ന നൃത്ത, ഹാസ്യ കലാ പ്രകടനങ്ങഭ അരങ്ങേറുമെന്നും സ്വാഗതസംഘം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top