Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

തബൂക്കില്‍ ഓച്ചിറ കലാകേന്ദ്രം ഓണാഘോഷം ഓഗസ്ത് 28ന്

തബൂക്ക്: പ്രവാസി മലയാളി കൂട്ടായ്മ തബൂക്ക് ഓച്ചിറ കലാകേന്ദ്രം ഓണാഘോഷം ഒരുക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ആഗസ്ത് 28ന് തബൂക്ക് മദീന റോഡിലെ വിഎല്‍എസ് റിസോര്‍ട്ട് ആന്‍ഡ് അറീനയില്‍ രാത്രി ഒമ്പതിന് പരിപാടികള്‍ ആരംഭിക്കും.

ഓച്ചിറ കലാ കേന്ദ്രം കമ്മിറ്റിയംഗവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇസ്മായില്‍ പുള്ളാട്ട് രചന നിര്‍വ്വഹിച്ച് കോഴിക്കോട് ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘ചില്ലിട്ട മുറികള്‍’ നോവലിന്റെ സൗദിതല പ്രകാശനം, ഗായകന്‍ കൊല്ലം ഷാഫിയും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ, തബൂക്കിലെ വടംവലി ടീമുകള്‍ പങ്കെടുക്കുന്ന മെഗാ വടംവലി മത്സരം എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ഭാരവാഹികളായ ഷാജഹാന്‍ കുളത്തൂപുഴ, ഇസ്മായില്‍ പുള്ളാട്ട്, യൂസുഫ് വളാഞ്ചേരി, ജാബിര്‍ ചെറൂപ്പ, ഹാശിം ക്ലാപ്പന, റിജാസ് കുറ്റിയാടി, സന്‍ഹീര്‍ വയനാട്, സിദ്ധീഖ് കൊല്ലം എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top