Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

ഉമ്മന്‍ ചാണ്ടി സ്മാരക പുരസ്‌കാരം സി ആര്‍ മഹേഷിന്

യാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രഥമ ഉമ്മന്‍ ചാണ്ടി സ്മാരക പുരസ്‌കാരം കരുനാഗപ്പളളി എംഎല്‍എ സി ആര്‍ മഹേഷിന്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആണ് ജേതാവിനെ പ്രഖ്യാപിച്ചത്. കരുനാഗപ്പളളിയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുളള സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവത്ക്കരണവും താഴെതട്ടിലുളളവരുടെ ശാക്തീകരണവും ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതെല്ലാം പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. പുരസ്‌കാരം കേരളത്തില്‍ നടക്കുന്ന പൊതു പരിപാടിയില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കരുനാഗപ്പള്ളി മോഡല്‍ സ്‌കൂളില്‍ കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ യൂണിറ്റ് പ്രസിഡന്റായാണ് മഹേഷ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ബിരുദ പഠന കാലത്ത് കോളേജില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2000ല്‍ ശാസ്താംകോട്ട ഡി.ബി കോളേജ് യൂണിയന്‍ ചെയര്‍മാനായി. തഴവ പഞ്ചായത്ത് അംഗമായിരുന്നു. ഇടതു കോട്ടയായ കരുനാഗപ്പളളിയില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയെങ്കിലും 2021ല്‍ തിരിച്ചുപിടിച്ചാണ് സിആര്‍ ശ്രദ്ധേയനായത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top