
റിയാദ്: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും നാടിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനും പോരാടിയ ജനനായകനാണ് വിസ് അച്യുതാനന്ദനെന്ന് നവോദയ അനുശോചന യോഗം. അവശ ജനതയുടെ അവകാശ സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. ചൂഷണത്തിനും അഴിമതിക്കുമെതിരെ പോരാടിയ മനുഷ്യ സ്‌നേഹിയാണ് വിഎസ് എന്നും പ്രാസംഗികര്‍ അനുസ്മരിച്ചു. റിയാദ് ബത്ഹയില്‍ നടന്ന അനുശോചന യോഗത്തില്‍ നവോദയ കേന്ദ്ര കമ്മിറ്റി അംഗം ഇസ്മായില്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷ നേതാവായും മികച്ച ഭരണാധികാരിയായും കഴിവ് തെളിയിച്ചു. പ്രവാസി ക്ഷേമനിധിയും പെന്‍ഷന്‍ പദ്ധതിയും ‘സാന്ത്വനം’ സഹായവും ആരംഭിച്ചത് വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ അന്ത്യയാത്ര നൂറ്റാണ്ടിന്റെ സമരനായകന് ജനങ്ങള്‍ നല്‍കിയ ആദരവാണ്. സ്വാതന്ത്ര്യ സമര സേനാനി, പുതുതലമുറയ്ക്കുള്ള രാഷ്ട്രീയ പാഠപുസ്തകം എന്നീ നിലകളില്‍ വി എസ് രാഷ്ട്രീയ കേരളത്തില്‍ ജീവിക്കും.

ചിലര്‍ ബോധപൂര്‍വ്വം ജാതി, മത വിരുദ്ധ മുദ്രകള്‍ വി എസിന് ചാര്‍ത്താന്‍ ശ്രമിച്ചത് കളവാണെന്ന് തെളിയിച്ചാണ് വിഎസ് വിടവാങ്ങിയത്. വിവിധ സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി പ്രവാസി സമൂഹത്തിന്റെ പരിച്ഛേദം കേരളത്തിന്റെ പ്രിയപുത്രന് അനുശോചനം അര്‍പ്പിച്ചു. റോസാ പൂക്കള്‍ അലങ്കരിച്ച വി എസിന്റെ ചിത്രത്തിന് മുമ്പില്‍ വെച്ച പുസ്തകത്തില്‍ ഓരോരുത്തരം അനുശോചന സന്ദേശം രേഖപ്പെടുത്തിയാണ് മടങ്ങിയത്.

കുമ്മിള്‍ സുധീര്‍, സലിം പള്ളിയില്‍, ജോസഫ് അതിരുങ്കല്‍, ഡോ. ജയചന്ദ്രന്‍, ശിഹാബ് കൊട്ടുകാട്, നജീം കൊച്ചുകലുങ്ക്, ഷിബു ഉസ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നെബു വര്‍ഗ്ഗീസ്, വിക്രമലാല്‍, ഫിറോസ്ഖാന്‍, ആതിരാ ഗോപന്‍, റഹ്മാന്‍ മുനമ്പത്, ഷാനവാസ്, ഇല്യാസ്, പ്രഭാകരന്‍, ബാബുജി, രവീന്ദ്രന്‍ പയ്യന്നൂര്‍, അയ്യൂബ് കരൂപ്പടന്ന, ഹരി കൃഷ്ണന്‍, അസിസ്, മുഹമ്മദ് സലിം, അജിത് കുമാര്‍, റസ്സല്‍, അമീര്‍, നാസ്സര്‍ ഹനീഫ എന്നിവര്‍ സംസാരിച്ചു. ഷൈജു ചെമ്പൂര് വി എസ്സിനെ കുറിച്ചെഴുതിയ കവിതയും സനൂപ് പയ്യന്നൂര്‍ വിപ്ലവ ഗാനവും ആലപിച്ചാണ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





