Sauditimesonline

nesto
പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

കേളി മലാസ് കാരംസ് ടൂര്‍ണമെന്റ്

റിയാദ്: കേളി മലാസ് ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മലാസ് നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു മത്സരം. 24 ടീമുകള്‍ ബെസ്റ്റ് ഓഫ് ത്രീ രീതിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ 68 മത്സരങ്ങള്‍ നടന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍ എന്നിവര്‍ ചേര്‍ന്ന് മത്സരം ഉദ്ഘാടനം ചെയ്തു.

ഫൈനല്‍ റൗണ്ടില്‍ സഹൃദയ റിയാദിനെ പരാജയപ്പെടുത്തി റിയാദ് ഫ്രണ്ട്‌സ് ജേതാക്കളായി. സമാപന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ അന്‍വര്‍ അധ്യക്ഷത വഹിച്ചു. കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി സെക്രട്ടറിയുമായ സുനില്‍ കുമാര്‍, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി കേന്ദ്ര ജീവ കാരുണ്യ കമ്മിറ്റി കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീര്‍ മുള്ളൂര്‍ക്കര, മലാസ് ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി, നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ രാഹുല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിജയികള്‍ക്കു ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകള്‍ക്ക് സുനില്‍ കുമാര്‍, രാഹുല്‍, നസീര്‍ മുള്ളൂര്‍ക്കര, ജവാദ് എന്നിവര്‍ ചേര്‍ന്ന് ഉഹാരം കൈമാറി. സംഘാടക സമിതി കണ്‍വീനര്‍ സുജിത്ത് വി എം സ്വാഗതവും മലാസ് ഏരിയ സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷമീം മേലേതില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top