
റിയാദ്: കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദന്‍ ഡോ: വി പി ഗംഗാധരനെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഭാരവാഹികളും ലുലു പ്രതിനിധികളും സന്നിഹിതരായിരുന്നു. മൈത്രിയുടെ പതിനഞ്ചാം വാര്‍ഷികാഘേിഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്.
ഡിസംബര്‍21ന് വൈകുന്നേരം 7ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മൈത്രി കാരുണ്യ സ്പര്‍ശം പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. ക്യാന്‍സര്‍ സത്യവും മിഥ്യയും എന്ന വിഷയം അവതരിപ്പിക്കും. ഡോ: വി പി ഗംഗാധരനുമായി സംവദിക്കുന്നതിനും അവസരം ഉണ്ട്.
റിയാദിലെ ഗായകരുടെ സംഗീതവിരുന്നും അരങ്ങേറും. സാമൂഹിക, സാംസ്‌കാരിക ബിസിനസ്, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷംനാദ് കരുനാഗപ്പള്ളി (0560514198), റഹ്മാന് മുനമ്പത്ത് (0502848248), നസീര്‍ ഖാന്‍ (0507023710) എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






