Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

പ്രവാസികള്‍ക്ക് സ്വപ്നഭവനം; പുതിയ റിയല്‍ എസ്‌റ്റേറ്റ് നിയമം പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്ഥലവും കെട്ടിടവും സ്വന്തം ഉടമസ്ഥതയില്‍ വാങ്ങാന്‍ അവസരം. റിയല്‍ എസ്‌റ്റേറ്റ് ഉടമസ്ഥതാവകാശം നല്‍കുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് പ്രവാസികള്‍ക്ക് വസ്തുക്കള്‍ സ്വന്തമാക്കന്‍ അവസരം ഒരുങ്ങിയത്. റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിറ്റിയാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

രാജ്യത്തു തൊഴില്‍ തേടിയെത്തിയ പ്രവാസികള്‍ക്കും വിദേശത്തുള്ള വ്യക്തികള്‍ക്കും വ്യവസ്ഥകളോടെ സൗദിയില്‍ ഭൂമി വാങ്ങാം. ഇതിനുള്ള അപേക്ഷ ‘സൗദി പ്രോപ്പര്‍ട്ടീസ്’ ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം.

പ്രവാസികള്‍ റസിഡന്റ് പെര്‍മിറ്റ് നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. സൗദിക്ക് പുറത്തുള്ളവര്‍ എംബസികളില്‍ നിന്ന് ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് നേടിയതിന് ശേഷം അപേക്ഷിക്കണം. വിദേശ കമ്പനികള്‍ക്ക് നിക്ഷേപ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിലും മക്ക, മദീന എന്നിവിടങ്ങളിലും വിദേശികള്‍ക്ക് വസ്തുക്കള്‍ വാങ്ങാം. എന്നാല്‍ മക്കയിലും മദീനയിലും ഉടമസ്ഥാവകാശം സൗദി കമ്പനികള്‍ക്കും മുസ്ലിം വ്യക്തികള്‍ക്കും മാത്രമായിരിക്കും.

വരുമാനം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനുമാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും ഉടമസ്ഥതാവകാശം നല്‍കാന്‍ തീരുമാനിച്ചത്. മാത്രമല്ല, സ്വദേശി പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ റിയല്‍ എസ്‌റ്റേറ്റ് നിയമം സഹായിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top