Sauditimesonline

ambivalance
കല്യാണിയുടെ 'ആംബിവലന്‍സ്' ദമ്മാമില്‍ പ്രകാശനം ചെയ്യും

കെട്ടിട വാടക കൂട്ടുന്നതിന് കരാര്‍ കാലാവധി കഴിയണം

റിയാദ്: കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ വാടക ഉയര്‍ത്താന്‍ കഴിയില്ലെന്ന് ഓണ്‍ലൈനില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്ന സൗദിയിലെ ഔദ്യോഗിക ഏജന്‍സി ഇജാര്‍ നെറ്റ്‌ഴര്‍ക്ക് അറിയിച്ചു. കരാര്‍ കാലാവധിക്ക് ശേഷം വാടക ഉയര്‍ത്താന്‍ കഴിയും. പുതിയ കരാറില്‍ കെട്ടിട ഉടമയും വാടകക്കാരനും കരാര്‍ അംഗീകരിച്ച് ഒപ്പുവെക്കണം. ഇജാര്‍ നെറ്റ്‌വര്‍ക്ക് വഴിയല്ലാതെ ഒപ്പുവെക്കുന്ന കരാറിന് നിയമ സാധുത ഉണ്ടാവില്ല.

ഇജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്‌റ്റേറ്റ് ഓഫീസ് വഴി വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാം. കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 125 റിയാലാണ് ഫീസ് അടക്കേണ്ടത്. വാണിജ്യ കെട്ടിടങ്ങളുടെ വാടക കരാര്‍ രജിസ്‌ട്രേഷന് 200 റിയാലാണ് ഫീസ് ഈടാക്കുന്നതെന്നും അധികൃതര്‍ അറിയിച്ച

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top