
ദമാം: ലോക സംസ്‌ക്കാരങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത ഭാരത സംസ്‌ക്കാരത്തിന് കളങ്കമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിയ്ക്കണമെന്നും ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കരുതെന്നും എക്‌സ്പാട്രിയെറ്റ് ജോയിന്റ് ഫോറം അംഗീകരിച്ച പ്രമേയം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. ബദര്‍ അല്‍റാബി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ മുഖ്യധാര രാഷ്ട്രീയ സംഘടനകളും സാമൂഹിക, സാംസ്‌ക്കാരിക, കലാ, കായിക മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വിവിധ സംഘടനകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവ ഉള്‍പ്പെടെ 40 സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹമീദ്, ടി.പി.എം ഫസല്‍, ഷാജി മതിലകം, റഷീദ് ഉമ്മര്‍, ഷബീര്‍ ചാത്തമംഗലം, അഷറഫ് ആളത്ത്, മുഹമ്മദ് അലി, സി. അബ്ദുള്‍ ഹമീദ്, അസ്‌ക്കര്‍, അഷറഫ് നെയ്തല്ലൂര്‍, സമദ്, ബഹാവുദ്ധീന്‍ നദ്വ്വി, നജീബ് എരഞ്ഞിക്കല്‍, അര്‍ഷദ്, ഹനീഫ അറബി, ഹസ്‌കര്‍, അബ്ദുള്‍ സത്താര്‍, അമീര്‍ അലി, ഖിദിര്‍ മുഹമ്മദ്, അബ്ദുള്‍ മജീദ്, ഹുസ്സൈന്‍, മുജീബ് പോപ്പി, ഇദരീസ് സലാഹി, അബ്ദുല്‍ മജീദ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.
പൌരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കും. ഇതിനായി സംഘാടക സമിതിയ്ക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു. ബെന്‌സി മോഹന്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഭരണഘടന സംരക്ഷണ പ്രതിഞ്ജക്ക് പി.എം.നജീബ് നേതൃത്വം നല്‍കി.
പവനന്‍ മൂലയ്ക്കല്‍ വിഷയം അവതരിപ്പിച്ചു. എം.എ.വാഹിദ് കാര്യറ ചര്‍ച്ച ക്രോഡീകരിച്ചു. ബിജു കല്ലുമലസ്വാഗതവും ഇ.എം.കബീര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ്കുട്ടി കോഡൂര്‍, ഹനീഫ് റാവുത്തര്‍, ഉണ്ണി പൂചെടിയല്‍, റഫീക്ക് കൂട്ടിലങ്ങാടി, മാമു നിസാര്‍, സാജന്‍ കണിയാപുരം, പവനന്‍ മൂലക്കല്‍, ഇ.എം.കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






