
റിയാദ്: എലൈറ്റ് എക്‌സ്പ്രസ് ബിസിനസ്സ് സര്‍വ്വീസസ് ഉദ്ഘാടനം ചെയ്തു. ബിസിനസ് സെറ്റ്അപ്, ഗവണ്‍മെന്റ് സര്‍വീസസ്, ട്രാന്‍സ്‌ലേഷന്‍, അറബി-ഇംഗ്‌ളീഷ് ടൈപിംഗ്, ബാങ്ക് പേയ്‌മെന്റ്‌സ്, ഓണ്‍ലൈന്‍ സര്‍വീസ് തുടങ്ങി മുഴുവന്‍ ജനറല്‍ സര്‍വ്വീസും എലൈറ്റ് എക്‌സ്പ്രസില്‍ ലഭ്യമാണ്. റിയാദ് ബത്ഹ കോമേഴ്‌സ്യല്‍ സെന്ററിലെ 70-ാം നമ്പര്‍ ഓഫീസിലാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്.

ലീഗല്‍ കണ്‍സള്‍ട്ടന്റ നായിഫ് അല്‍ മുതൈരി, സൗദി പൗരപ്രമുഖരായ അബ്ദുല്ല ആയിദ് അല്ല ഖഹ്താനി, ജാബിര്‍ മുഹമ്മദ് അല്‍ മുഖ്‌ലിസ്, ഇന്‍ഫ്‌ളുവന്‍സര്‍ ഹാഷിം അബ്ബാസ്, ഷിഹാബ് കൊട്ടുകാട്, ബഷീര്‍ മുസ്‌ലിയാരകത്ത് തുടങ്ങി സാമൂഹിക സാസ്‌കാരക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. എലൈറ്റ് ഡയറക്ടറും സിഇഒയുമായ സഈദ് അലവി അലവി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റഊഫ് മുഈനി എന്നിവരും സന്നിഹിതരായിരുന്നു.

യുഎഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുളള ക്ലിക് ഇന്റര്‍നാഷണലിന്റെ സഹോദര സ്ഥാപനമാണ് എലൈറ്റ് എക്‌സ്പ്രസ്. വിഷന്‍ 2030 വിഭാവന ചെയ്യുന്ന പരിവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരാന്‍ രാജ്യാന്തര രംഗത്തെ സംരംഭകര്‍ ആകാംഷയോടെ നോക്കുന്ന രാജ്യമാണ് സൗദി അറേബ്യ. അതുകൊണ്ടുതന്നെ സംരംഭകര്‍ക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ക്ലിക് ഇന്റര്‍നാഷണല്‍ സ്ഥാപകനും എലൈറ്റ് എക്‌സ്പ്രസ് സിഇഒയുമായ സഈദ് അലവി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






