
റിയാദ്: സൗദിയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ടൂറിസം മന്ത്രാലയവും എമിറേറ്റ്‌സ് എയര്‍ലൈന്‍സും ധാരണാ പത്രം ഒപ്പുവെച്ചു. റിയാദ്, ജിദ്ദ, മദീന ഉള്‍പ്പെടെരാജ്യത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്തും. ലോകത്തെ 120 നഗരങ്ങളില്‍ നിന്ന് സൗദിയിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്നതിന് എമിറേറ്റ്‌സ് എയര്‍ലൈന്‍സും ടൂറിസം അതോറിറ്റിയും ഒപ്പുവെച്ച കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിഷന്‍ 2030 പദ്ധതി പ്രകാരം വിനോദ സഞ്ചാര മേഖലയില്‍ നിരവധി പ്രോത്സാഹനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുക, എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക എന്നിവ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിലൂടെ സാധ്യമാകും. അതിനുതകുഞ നിവധി നിര്‍മാണ പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്, ഈ സാഹചര്യത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈനുമായുളള ധാരണാപത്രം കൂടുതല്‍ സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






