Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

സാങ്കേതിക മികവും സോഫ്റ്റ് സ്‌കില്‍സും ചര്‍ച്ച ചെയ്തു ‘എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ്’

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ‘എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ്’ സെമിനാര്‍ സംഘടിപ്പിച്ചു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സാങ്കേതിക മികവും വ്യക്തിഗത നൈപുണ്യവും വികസില്‍പ്പിക്കുന്നതിന് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കെഇഎഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍, വൈസ് പ്രസിഡന്റ് ഷഫാന മെഹ്‌റു മന്‍സില്‍, ആഷിക് പാണ്ടികശാല, സെക്രട്ടറി മുഹമ്മദ് ഹഫീസ് എന്നിവര്‍ പ്രസംഗിച്ചു. കോച്ചും പരിശീലകനുമായ ഷിജാസ് മൊഹിദീന്‍ ‘ഗോള്‍ സെറ്റിങ് ടേണിങ് വിഷന്‍ ടു ആക്ഷന്‍’ എന്ന വിഷയത്തില്‍ സംവദിച്ചു.

പാനല്‍ ചര്‍ച്ചയ്ക്ക് അബ്ദുല്‍ നിസാര്‍ നേതൃത്വം നല്‍കി. അനീഷ് കെ എം (സൗദിയിലെ എഞ്ചിനീയറിംഗ് മേഖലയിലെ പുതിയ പ്രവണതകളും അവസരങ്ങളും) ഷെയ്ക് സലീം (എഞ്ചിനീയറിംഗിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍), സുഷ്മ ഷാന്‍ (എഞ്ചിനീയര്‍മാര്‍ക്ക് ആവശ്യമായ സോഫ്റ്റ് സ്‌കില്‍സ്), നജീബ് മുസ്ലിയാരകത്ത് (സൗദിയിലെ ബിസിനസ് അവസരങ്ങളും എന്‍ജിനീയറില്‍നിന്ന് നിന്ന് സംരംഭകനാകാനുള്ള സാധ്യതകളും), ഷരൂബ് ഇംതിയാസ് (സൗദി വ്യോമയാന മേഖലയില്‍ ഉയര്‍ന്നുവരുന്ന തൊഴില്‍ അവസരങ്ങള്‍), കെഇഎഫ് ദമ്മാംപ്രസിഡന്റ് അഫ്താബ് മുഹമ്മദ് (കരിയര്‍

പുരോഗതിയിലേക്ക് എത്താനുള്ള വഴികള്‍) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. അതിഥികള്‍ക്ക് കെഎഎഫ് ഉപഹാരം സമ്മാനിച്ചു.
എ ഇപി മിഡില്‍ ഈസ്റ്റ് അവാര്‍ഡ് ലഭിച്ച അജ്മല്‍ അബ്ദുള്‍ വക്കീലിനെ ചടങ്ങില്‍ അനുമോദിച്ചു. റിയാദ് മാരത്തോണില്‍ 42 കിമി, 21 കിമി പൂര്‍ത്തീകരിച്ച കെഇഎഫ് അംഗങ്ങളെയും റിയാദ് ഫ്രണ്ട്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയിച്ച കെഇഫ് ഫുട്‌ബോള്‍ ടീമിനെയും ചടങ്ങില്‍ ആദരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top