Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

സൗഹൃദത്തിന്റെ നിറവില്‍ കുടുംബ സംഗമം; റിയാദില്‍ ആലപ്പുഴ കെഎംസിസി ‘സൗഹൃദരാവ്’

റിയാദ്: സൗഹഹൃദത്തിന്റെ സുഗന്ധവും കരുതലിന്റെ ചേര്‍ത്തുപിടിക്കലും സമ്മാനിച്ച് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ‘സൗഹൃദരാവ്’ എന്ന പേനരില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. സുലൈ ബലദീ ഓഡിറ്റോറിയത്തിലായത്തില്‍ അരങ്ങേറിയ പരിപാടിയില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശുഹൈബ് പനങ്ങാങ്കര സൗഹൃദരാവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ ഷാജി അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മാധ്യമ പ്രവര്‍ത്തകന്‍ വിജെ നാസറുദ്ദീന്‍, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ഓഡിറ്റര്‍ നാദിര്‍ഷാ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജില്ലാ സെക്രട്ടറി സിയാദ് കായംകുളം ആമുഖ പ്രഭാഷണം നടത്തി. ഹാരിസ് താമരക്കുളം സ്വാഗതവും റഫീക്ക് തകഴി നന്ദിയും പറഞ്ഞു. കബീര്‍ കോട്ടപ്പുറം അബ്ദുല്‍ജലീല്‍, ആദില്‍ അരൂര്‍, റക്കീബ് റഹീം, ഷമീര്‍പാനൂര്‍, മാഹിന്‍ മാന്നാര്‍, ഹബീബ് പാനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top