Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

30 വര്‍ഷത്തെ പ്രവാസത്തിന് വിട; നസീര്‍ ഹുസൈന്റെ മയ്യിത്ത് റിയാദില്‍ ഖബറടക്കി

റിയാദ്: ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സക്കിടെ മരിച്ച തമിഴ്‌നാട് തഞ്ചാവൂര്‍ കാവടിക്കര നസീര്‍ ഹുസൈന്റെ (58) മയ്യിത്ത് ഖബറടക്കി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി സെക്രട്ടറി സിയാദ് എസ് കായംകുളം നിമയ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഏറ്റുവാങ്ങി. നസീം മഖ്ബറയിലായിരുന്നു ഖബറടക്കം.

പിതാവ്: ജാഫര്‍ യൂസഫ്, മാതാവ്: മൈമൂന്‍ ഷരീഫ, ഭാര്യ: ഐഷ നാജിയ. ഫൈനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു. 30 വര്‍ഷത്തെ സേവനാനന്തര ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുളളവ എംബസി വഴി കുടുംബത്തിന് കൈമാറുമെന്ന് കമ്പനി കെഎംസിസി പ്രവര്‍ത്തകരെ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top