
റിയാദ്: സൗദിയില്‍ വനിതാ എഞ്ചിനീയര്‍ മാരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 1,163 സ്വദേശി വനിതകളെ എഞ്ചിനിയര്‍മാരായി വിവിധ കമ്പനികഭ നിയമനം നല്‍കിയതായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് (എസ്.സി.ഇ) വ്യക്തമാക്കി.പുരുഷ,വനിതാ എഞ്ചിനീയര്‍മാര്‍, ടെക്‌നിഷ്യന്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, എന്‍ജിനീയറിംഗ് ട്രെയിനികള്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് എസ്.സി.ഇ സെക്രട്ടറി ജനറല്‍ എന്‍ജി. അബ്ദുല്‍ നാസര്‍ അല്‍അബ്ദുല്ലത്തീഫ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 22,408 എഞ്ചിനീയര്‍മാരാണ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,163 പേര്‍ വനിതകളാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനവാണിത്. പ്രൊഫഷണല്‍ രജിസ്‌ട്രേഷനും അക്രഡിറ്റേഷനും രാജ്യത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതാണ് എഞ്ചിനീയറിംഗ് മേഖലയിലെ യോഗ്യരായ വിദഗ്ദരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി 1,721 എഞ്ചിനീയറിംഗ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു.
സമര്‍ത്ഥരായ സ്വദേശി എഞ്ചിനീയര്‍മാരാണ് സൗദിയിലുളളത്. അവരുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി വിദേശികളുടെ ആധിപത്യം ഇല്ലാതാക്കും. ഇതിനായി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മോണിറ്ററിംഗ് ആന്റ് ഇന്‍സ്‌പെക്ഷന്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





