റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദില്‍ കുടുംബസംഗമവും പൊതുയോഗവും സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ് ബാബു കെ കെ അധ്യക്ഷത വഹിച്ചു. കവിത പുരുഷോത്തമന്‍ മുഖ്യാതിഥിയായിരുന്നു.
മരിച്ച അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം വിതരണം ചെയ്തു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന മുഖ്യ രക്ഷാധികാരി ടി പി അബ്ദുല്‍ ജബ്ബാറിന് യാത്രയയപ്പും നല്‍കി. സവാദ് വണ്ടൂര്‍, അഡ്വ. മുഹമ്മദ് ഷെരീഫ്, സഹീറലി ഇ പി, ജലീല്‍പിഎംഎ നാസര്‍ കരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കലാക്ഷേത്ര വണ്ടൂര്‍ കുഞ്ഞിമുഹമ്മദിന്റെ നേതൃത്വത്തില്‍ നൃത്ത നൃത്യങ്ങളും ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി. സൂരജ് യു, ഹസൈന്‍ പോറ്റമ്മല്‍, ആസിഫ് എ പി, അനീഷ് ചെറുകോട്, യാസിര്‍ ഇ പി, നൗഷാദ് സി എച്ച്, നൈജിന്‍ ബാബു, സകീര്‍ ഇ കെ, അബ്ദുല്‍ ഗഫൂര്‍ കൂത്രാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി നസീര്‍ പി കെ സ്വഗതവും വൈസ് പ്രസിഡന്റ് അബ്ദുസ്സലാം തൊടികപ്പുലം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.