Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റെക്കോര്‍ഡ് നേടിയ പ്രതിഭകളെ കേളി ആദരിച്ചു

റിയാദ്: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ റിയാദിലെ മലയാളി വിദ്യാര്‍ത്ഥി വചന്‍ സുനിലിനെ കേളി കലാസാംസ്‌കാരിക വേദി ആദരിച്ചു. ഇന്ത്യയുടെ പതിനാല് പ്രസിഡന്റ്‌റുമാര്‍, പതിനഞ്ച് പ്രധാനമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ വരച്ചാണ് വചന്‍ സുനില്‍ നേട്ടം കൈവരിച്ചത്. മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. മാക്‌സിമം പെന്‍സില്‍ സ്‌കെചെസ് ഓഫ് പ്രൈം മിനിസ്‌റ്റേഴസ് ആന്റ് പ്രസിഡന്റ്‌സ് എന്ന ശീര്‍ഷകത്തിലാണ് അംകീകാരം.

ലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച ഡ്രോയിങ്ങ് മത്സരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരം നേടിയിട്ടുണ്ട്. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷമായി ഡ്രോയിങ് പഠിക്കുന്ന വചന്‍ സുനില്‍ റിയാദിലെ ഷിനു ആര്‍ട്‌സ്, മുംബൈ ആസ്ഥാനമായ ‘സ്‌ക്രിബിള്‍സ് ആന്‍ഡ് സ്‌കെച്ചസ്’ എന്നിവിടങ്ങളിലാണ് പരിശീലനം നടത്തുന്നത്. ആലപ്പുഴ ചെന്നില സ്വദേശിയാണ്. 11 വര്‍ഷമായി റിയാദിലുള്ള സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലും കേളി പ്രവര്‍ത്തകനുമായ സുനില്‍ സുകുമാരന്റെയും മോഡേണ്‍ മിഡില്‍ഈസ്റ്റ് സ്‌കൂള്‍ അദ്ധ്യാപിക അനു സുനിലിന്റെയും മകനാണ്.

‘മെമ്മറി മാരത്തണ്‍’ വിഭാഗത്തില്‍ ഇന്ത്യയിലെ യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തില്‍
റെക്കോഡ് നേടിയ യുക്ത ആര്‍ മനോജ്, വിസ്മയ ആര്‍ മനോജ് എന്നിവരെയും കേളി വാര്‍ഷിക ദിനത്തില്‍ അനുമോദിച്ചു. റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ നഴ്‌സും തിരുവനന്തപുരം ബാലരാമപുരം സ്വദേശികളുമായ മനേജ് വി എസ്, രമ്യ ജി വി എന്നിവരുടെ മക്കളാണ്.

28 ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പേര് 10 സെക്കന്റില്‍ അവതരിപ്പിക്കുകയും ഒരു വൃത്തത്തിന്റെ നൂറ് സ്ഥലങ്ങളിലെ പൈ വാല്യൂ 20 സെക്കന്റില്‍ പറഞ്ഞുമാണ് ഇവര്‍ റെക്കോഡ് നേട്ടം കൈവരിച്ചത്. ഇതിന് പുറമെ പീരിയോഡിക് ടേബിള്‍ ഓഫ് ദി കെമിക്കല്‍ എലമെന്റ്‌സ് 30 സെക്കന്റില്‍ പയുകയും ചെയ്തു. ഇവരുടെ നേട്ടങ്ങള്‍ വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top