റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ബഗള്ഫിലെ കിങ്ഡം ഓഡിറ്റോറിയത്തില്‍ നടന്ന കേളി ഇരുപത്തിയൊന്നാം വാര്‍ഷികം ‘കേളിദിനം-2022’ ആഘോഷ പരിപാടികള്‍ക്കിടെയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. കൊപ്ലാന്‍ സെയില്‍സ് മാനേജര്‍ സിദ്ദിഖ്, അസാഫ് മര്‍ക്കറ്റിങ് മാനേജര്‍ പ്രസാദ് വഞ്ചിപുര എന്നിവരുടെ സാന്നിധ്യത്തില്‍ അസാഫ് എം.ഡി അബ്ദുള്ള അല്‍ അസാരി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു.
പ്രവാസികള്‍ക്ക് പ്രയോജനകരമായ രീതിയില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് കേളി ഓരോ വര്‍ഷവും കലണ്ടര്‍ തയ്യാറാക്കി വരുന്നത്. നോര്‍ക്ക റൂട്‌സ് പ്രവാസികള്‍ക്കായി ഒരുക്കിയിട്ടുള്ള വിവിധ ക്ഷേമ പദ്ധതികളുടെ വിവരങ്ങളും 2022ലെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ എമ്പസ്സി, സൗദി ലേബര്‍ വിഭാഗം, എമര്‍ജന്‍സി നമ്പറുകള്‍, പ്രധാന ആശുപത്രികള്‍, സൗദിയിലെ മലയാള മാധ്യമങ്ങള്‍, കേരള സര്‍ക്കാരുമായി ബന്ധപ്പെടാവുന്ന തരത്തില്‍ വിവിധ വകുപ്പ് മന്ത്രിമാരുടെ ഓഫീസ് നമ്പറുകള്‍ എന്നിങ്ങനെ പ്രവാസിക്ക് ആവശ്യമായ വിവരങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലണ്ടറുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കേളി അംഗങ്ങള്‍ തന്നെയാണ് നിര്‍വഹിച്ചത്. കേളി സൈബര്‍ വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂരാണ് കലണ്ടര്‍ രൂപകല്‍പന ചെയ്തത്. കെ.ടി.പി.കോബഌന്‍ പൈപ്പ്‌സ്, അസാഫ് ബില്‍ഡിങ് മെറ്റീരിയല്‍സ് സപ്ലൈ എന്നിവരാണ് കലണ്ടര്‍ സ്‌പോണ്‍സര്‍മാര്‍.
അസാഫിനുള്ള ഉപഹാരം സെന്‍ ആന്റണിയില്‍ നിന്നും അബ്ദുല്ല അല്‍ അസാരിയും കൊബഌന്‍ പൈപ്പ്‌സിനുള്ള ഉപഹാരം കേളി സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മലില്‍ നിന്നു സിദ്ധീക്കും ഏറ്റുവാങ്ങി. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്‌കുമാര്‍, കലണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച കേളി കേന്ദ്ര കമ്മറ്റി അംഗം സെന്‍ ആന്റണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി ആക്റ്റിംഗ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍, രക്ഷാധികാരി അംഗങ്ങള്‍, കേളി സെക്രട്ടറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.