Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

അയ്യായിരം അതിഥികള്‍ക്ക് വിരുന്നൊരുക്കും; റിയാദില്‍ കെഎംസിസി ഇഫ്താര്‍ ഫെബ്രു. 27ന്

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം-2026 ഫെബ്രുവരി 27ന് നടക്കും. മലാസ് ലുലു ഹൈപ്പര്‍ അരീനയിലാണ് സംഗമം. റിയാദില്‍ പ്രവാസി സംഘടന നടത്തുന്ന ഏറ്റവും വലിയ ഇഫ്താര്‍ സംഗമമാണ് കെഎംസിസി സംഘടിപ്പിക്കുന്നത്. അയ്യായിരത്തിലധികം ആളുകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കും. ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു.

ഇഫ്ത്താര്‍ സംഗമത്തിന്റെ വിജയത്തിനായി സംഘാടക സമിതിക്ക് രൂപം നല്‍കി. യോഗത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പി സി അലി വയനാട് അധ്യക്ഷത വഹിച്ചു. സയ്യിദ് അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.

സയ്യിദ് അഷ്‌റഫ് തങ്ങള്‍, അഷ്‌റഫ് വേങ്ങാട്ട്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, വി കെ മുഹമ്മദ്, കെ കെ കോയാമു ഹാജി എന്നിവര്‍ രക്ഷധികാരികളാണ്. സി പി മുസ്തഫ (ചെയര്‍മാന്‍), ശുഐബ് പനങ്ങാങ്ങര (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് വെള്ളേപ്പാടം (ട്രഷറര്‍) എന്നിവരാണ് മുഖ്യഭാരവാഹികള്‍.്‌റിയാദിലെ വിവിധ സാമൂഹിക, മത, രാഷ്ട്രീയ, സാംസ്‌കാരിക, വാണിജ്യ, ആരോഗ്യ, കലാ, കായിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അതിഥികളായി ഇഫ്ത്താറില്‍ പങ്കെടുക്കും.

കേരളത്തിലെ വിവിധ സി എച്ച് സെന്ററുകള്‍ക്ക് റമദാനില്‍ സ്വരൂപിക്കുന്ന ഏകീകൃത ഫണ്ട് സമാഹരണം ഈ വര്‍ഷവും നടത്തും. മുപ്പത്തിനാല് സെന്ററുകളുടെ ചാപ്റ്റര്‍ കമ്മിറ്റികള്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസ ലോകത്ത് പ്രതിസന്ധിയിലാകുന്ന ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നതിന് രൂപീകരിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ റമദാനില്‍ കൂടുതല്‍ സജീവമാക്കും. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കുള്ള ചികിത്സ സഹായം വര്‍ധിപ്പിക്കും.

വി കെ മുഹമ്മദ്, മുജീബ് ഉപ്പട, സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറൂഖ്, അസീസ് വെങ്കിട്ട, സിറാജ് മേടപ്പില്‍, ജലീല്‍ തിരൂര്‍, ഷമീര്‍ പറമ്പത്ത്, അഷ്‌റഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top