
റിയാദ്: സൗദി അറേബ്യയിലെ ഫര്‍ണീച്ചര്‍ കമ്പനി അല്‍ മുത്‌ലഖില്‍ നിന്നു ജോലി അവസാനിപ്പിച്ച് മടങ്ങിയവരുടെ കൂട്ടായ്മ ‘അല്‍ മുത്‌ലഖ് എക്‌സ്-പ്രവാസി വാട്‌സ് ആപ്പ് കൂട്ടായ്മ’ നാലാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള ‘കൊളോഫ് സ്‌പോട്‌സ് സിറ്റി’യിലായിരുന്നു സംഗമം. വിവിധ ജില്ലകളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലധികം പേര്‍ പങ്കെടുത്തു.

രാവിലെ ഒന്‍പതിന് പ്രാര്‍ഥനാ ഗാനത്തോടെ സംഗമം ആരംഭിച്ചു. ഹമീദ് ചെമ്മല അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ഭാരവാഹിയും വേങ്ങര പഞ്ചായത്ത് അംഗവുമായ ഹനീഫ വേങ്ങര ഉദ്ഘാടനം ചെയ്തു. വിട പറഞ്ഞ സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നസീര്‍ പള്ളിക്കല്‍ രചന നിര്‍വഹിച്ച് ആലപിച്ച സ്വാഗത ഗാനം, ഡോ: സലീന ബാപ്പുട്ടി നല്‍കിയ മോട്ടിവേഷന്‍ ക്ലാസ് എന്നിവ അരച്ചേറി. പാടലും പറയലും പരിചയപ്പെടലും അവതരിപ്പിച്ച അസ്‌ന സിപിആര്‍ അവതാരകയായിരുന്നു. ആറോളം മുതിര്‍ന്ന സഹപ്രവര്‍ത്തകരെ ആദരിച്ചു. ഡോ. സലീന ബാപ്പുട്ടിയെ വനിത ലീഡര്‍ കുല്‍സു അസു കോഴിക്കോട് പൊന്നാട അണിയിച്ചു.

വാര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഹപ്രവര്‍ത്തകന്‍ ഹനീഫ വേങ്ങരെയെയും, നിസാം കൊല്ലത്തിനെയും ഷാജു തൃശൂര്‍, സിദ്ദീഖ് പെരുമ്പാവൂര്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. ഷാജു തൃശൂര്‍, നസീര്‍ പള്ളിക്കല്‍, നാസര്‍ അങ്ങാടിപ്പുറം, മമ്മുട്ടി എടരിക്കോട്, മൊയ്തുട്ടി വേങ്ങര, സുഭാഷ് കോഴിക്കോട്, ജാഫര്‍ കൊടുവള്ളി, ശരീഫ് കൊടുവള്ളി, അബ്ദുറഹ് മാന്‍ കൊടുവള്ളി, ഉസ് മാന്‍ കല്ലായി, മൊയ്ദീന്‍ വേങ്ങര, കരീം ആലുവ, നിസാം കൊല്ലം, അസീസ് ആനങ്ങാടി, സിദ്ദീഖ് പെരുമ്പാവൂര്‍, സുലൈമാന്‍, മുജീബ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
മുന്‍ പ്രവാസിയും ഗായകനുമായ ഇബ്രാഹിം ചെമ്മാടിന്റെ നേതൃത്വത്തില്‍ നടന്ന കലാവിരുന്നൊരുക്കി. ബഷീര്‍ വേങ്ങര, സുമയ്യ ഇരിമ്പിളിയം, റന ബഷീര്‍, തസ്‌നീം ബീരാഞ്ചിറ, ബേബി നുഹ കാസിം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രശസ്ത കീബോര്‍ഡിസ്റ്റ് അബു തിരുനാവായ നേതൃത്വത്തില്‍ അരങ്ങേറിയ കലാ വിരുന്നിന് കുഞ്ഞിമോന്‍ കുറ്റിപ്പുറം തബലയും മൊയ്ദീന്‍ കുട്ടി പട്ടര്‍ നടക്കാവ്, അഷ്‌റഫ് മുട്ടിക്കാട് തുടങ്ങിയവര്‍ റിതം പാഡും, ഹംസ കുറുകത്താണി ഹാര്‍മോണിയവും വായിച്ചു. അഡ്മിന്‍ ചീഫ് അസു കോഴിക്കോട് സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






