Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

‘ഞങ്ങള്‍ സ്വപ്‌നം കാണുന്നു, ഞങ്ങള്‍ കൈവരിക്കുന്നു’; സൗദി ദേശീയ ദിനത്തിന് നാല് ദിവസം അവധി

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 94-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി അറിയിച്ചു.

‘ഞങ്ങള്‍ സ്വപ്‌നം കാണുന്നു, ഞങ്ങള്‍ കൈവരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ദേശീയദിനാഘോഷം. സെപ്റ്റംബര്‍ 23ന് ആണ് ദേശീയ ദിനം. 20 വെള്ളി മുതല്‍ 23 തിങ്കള്‍ വരെയാണ് അവധി. ശനി, ഞായര്‍ വാരാന്ത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും നാല് ദിവസത്തെ അവധിയുണ്ട്. ദേശീയ ദിനത്തിന് ജീവനക്കാര്‍ക്ക് ഔദ്യോഗിക ശമ്പളത്തോടുകൂടിയ അവധി ലഭിക്കുന്നുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉറപ്പാക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top