Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

അജയകുമാറിന് കേളി യാത്രയയപ്പ്

റിയാദ്: ഇരുപത്തിയെട്ട് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം എസ് അജയകുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
ആല്‍ ക്രഡിസ് മെയിന്റനന്‍സ് കമ്പനിയിലെ ഫാം ഹൗസ് ജീവനക്കാരനായിരുന്നു. അറൈഷ് യൂണിറ്റിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

യൂണിറ്റ് പ്രസിഡന്റ് താജുദ്ദീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ന്യൂ സനയ്യ രക്ഷാധികാരി കണ്‍വീനര്‍ ഹുസൈന്‍ മണക്കാട്, ന്യൂ സനയ്യ ഏരിയ സെക്രട്ടറി ഷിബു തോമസ്, യൂണിറ്റ് ട്രഷറര്‍ ജയപ്രകാശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് അംഗങ്ങളായ ഗിരീഷ്, റിജുമോന്‍, ജ്യോതിഷ്, അജ്‌നാസ്, ഹരികുമാര്‍, അനൂപ്, സിയാവുദ്ദീന്‍ ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ഷിബു എസ് ഉപഹാരം സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി സ്വാഗതവും അജയകുമാര്‍ നന്ദിയും പറഞ്ഞു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top