Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

റമദാന്‍ തിരക്ക് കുറയ്ക്കാന്‍ മദീനയില്‍ സൗജന്യ ബസ് സര്‍വീസ്

മദീന: വിശുദ്ധ റമദാനില്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് മദീന ഡവലപ്‌മെന്റ് അതോറിറ്റി. മസ്ജിദുന്നബവി, കുബാ പള്ളി എന്നിവിടങ്ങളിലെത്തുന്ന വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും യാത്ര ചെയ്യുന്നതിന് ാ ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കും. റമദാനില്‍ നഗരത്തിലെ വിവിധ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്നും അതോറിറ്റി അറിയിച്ചു.

റമദാന്‍ മാസത്തില്‍ മദീനയില്‍ വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുക. ആരാധനാലയങ്ങള്‍ക്കു ചുറ്റും ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര ക്രമീകരിക്കുന്നതിനാണ് സൗജന്യ ബസ് സര്‍വ്വീസ് പദ്ധതി നടപ്പിലാക്കുന്നത്. വിശ്വാസികള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

പ്രവാചക പള്ളിയിലും കുബാ പള്ളിയിലും നമസ്‌കാരത്തിനും ഇഫ്താറിനുമായി എത്തുന്നവര്‍ക്ക് ഷട്ടില്‍ സര്‍വീസ് വലിയ ആശ്വാസമാകും. ആത്മീയ അന്തരീക്ഷത്തില്‍ സമാധാനപൂര്‍വ്വം ആരാധന നിര്‍വ്വഹിക്കാന്‍ മികച്ച നഗരയാത്ര സഹായിക്കും. ഇതിനായി സൗദി ഭരണകൂടം കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണ് പദ്ധതി. റമദാനില്‍ വൈകുന്നേരങ്ങളിലും രാത്രിയിലും അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top