Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

വ്യോമയാന മേഖലയില്‍ 10,000 സ്വദേശികള്‍ക്ക് തൊഴില്‍

റിയാദ്: സൗദി അറേബ്യയില്‍ വ്യോമ ഗതാഗത മേഖലയിലെ 28 തസ്തികകള്‍ സ്വദേശിവത്ക്കരിക്കാന്‍ തീരുമാനിച്ചു. ഇതുവഴി രണ്ട് വര്‍ഷത്തിനകം 10,000 സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

വ്യോമയാന മേഖലയില്‍ സ്‌പെഷ്യലൈസ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട തസ്തികകളാണ് സ്വദേശിവത്ക്കരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുളളത്. പൈലറ്റ്, സഹപൈലറ്റ്, റണ്‍വെ,ഗ്രൗണ്ട് കോഓര്‍ഡിനേറ്റര്‍മാര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍സ്, എയര്‍ക്രാഫ്ര്റ്റ് കാറ്ററിംഗ് സ്റ്റാഫ്, പാസഞ്ചര്‍ ഹാന്‍ഡ്‌ലേഴ്‌സ്, കാര്‍ഗോ സ്റ്റാഫ് എന്നീ തസ്തികകളില്‍ സ്വദേശികളെ നിയമിക്കാനാണ് പദ്ധതി.

തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കും. ഇതിനായി അമേരിക്കയിലെ സ്പാര്‍ടന്‍ കോളേജ് ഓഫ് എയറോനോട്ടിക്‌സ് ആന്റ് ടെക്‌നോളജി, സൗദിയ എയറോസ്‌പേസ് എന്‍ജിനീയറിംഗ് ഇന്‍ഡസ്ട്രീസ്, പ്രിന്‍സ് സുല്‍ത്താന്‍ ഏവിയേഷന്‍ അക്കാദമി എന്നിവ സംയുക്തമായി പരിശീലന കരാര്‍ ഒപ്പുവെച്ചു.

കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായി തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായാണ് വ്യോമയാന മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top