Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

വെടിനിര്‍ത്തലിനു ഹൂതികള്‍ സഹകരിക്കണം; ആക്രമണങ്ങളെ അമേരിക്കയും യൂറോപ്പും അപലപിച്ചു

റിയാദ്: സൗദി അറേബ്യയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ അമേരിക്കയും നാല് യൂറോപ്യന്‍ രാജ്യങ്ങളും അപലപിച്ചു. സമാധാന ശ്രമങ്ങളുമായി ഹൂതികള്‍ സഹകരിക്കണം. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.

സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ രൂക്ഷമായ ആക്രമണങ്ങളാണ് നടത്തുന്നത്. യമനിലെ മാരിബിലും ഹൂതികള്‍ നിരന്തരം ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

സമാധാനത്തിനുളള അവസരം ഹൂതികള്‍ പ്രയോജനപ്പെടുത്തണം. യമന്റെ ഭാഗമായ മാരിബില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണം മാനുഷിക പ്രതിസന്ധി രൂക്ഷമാക്കും. അമേരിക്കന്‍ ദൂതന്റെയും സൗദി അറേബ്യയുടെയും ഒമാന്റെയും നേതൃത്വത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുളള നയതന്ത്ര ശ്രമങ്ങളില്‍ പ്രതീക്ഷയുണ്ട്. ഇതുമായി ഹൂതികള്‍ സഹകരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. സൗദി-യെമന്‍ അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കണം. യമന്‍ സംഘര്‍ഷം എത്രയും വേഗം പരിഹരിക്കുന്നതിനെ പിന്തുണക്കുമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top