Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

ഗ്യാസ് ചോര്‍ന്ന് അഗ്‌നിബാധ; റിയാദില്‍ മലയാളി മരിച്ചു

റിയാദ്: പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് മെഹ്ഫില്‍ മന്‍സില്‍ പൊയിലന്‍  ഫുസൈല്‍ (37) ആണ് ശുമേസി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. താമസിക്കുന്ന മുറിയില്‍ പാചക ഗ്യാസ് ചോര്‍ന്ന് അഗ്‌നി ആളിപ്പടര്‍ന്നാണ് അപകടം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നില്ല. ഒലയ്യ അക്കാരിയ്യയില്‍ ഹൗസ് ഡ്രൈവറായിരുന്നു. ഐസിഎഫ് പ്രവര്‍ത്തകനാണ്.

അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഫുസൈല്‍ ജോലി സ്ഥലത്ത് എത്തിയത്. മൃതദേഹം റിയാദില്‍ സംസ്‌കരിക്കുമെന്ന് റിയാദിലുളള സഹോദരന്‍ അറിയിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഐസിഎഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. പിതാവ്: കുന്നുമ്മല്‍ അബ്ദുല്ല, മാതാവ്: പൊയിലന്‍ ആയിഷ, ഭാര്യ: ആസ്യ വലിയേടത്ത്: മക്കള്‍: ആലിയ മെഹ്‌വിഷ് (7), അസ്ബ മെഹക് (1)

 

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top