Sauditimesonline

steaphan
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി

ഓ.ഐ.സി.സി. മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.

റിയാദ്: ഓ.ഐ.സി.സി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു.പിന്നണി ഗായകന്‍ ഫ്രാങ്കോ, ആസിഫ് കാപ്പാട് എന്നിവര്‍ വാര്‍ഷികാഘോഷ ചടങ്ങിലാണ് മാപ്പിളപ്പാട്ടു മത്സരത്തിലെ വിജയികള്‍ക്കും, പാചക മത്സരത്തിലെ വിജയികള്‍ക്കുമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചത്. മാപ്പിളപ്പാട്ടു മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് തല്‍ഹ റഷീദ് ആണ്. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മെല്‍വിന്‍ സോജിയും നേടി. സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ മിന്‍സിയ സുലൈമാനും ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ ദേവിക ബാബു രാജിനും ആസിഫ് കാപ്പാട് ഉപഹാരം സമ്മാനിച്ചു. പാചക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സൈഫുന്നിസ സഹീര്‍, രണ്ടാം സ്ഥാനം നേടിയ സുബി ഷംസ് എന്നിവരും സമ്മാനങ്ങള്‍ എറ്റുവാങ്ങി. അമീര്‍ പട്ടണത്ത്, ജോണ്‍സണ്‍ എറണാംകുളം, ഷംനാദ് കരുനാഗപ്പള്ളി, സകീര്‍ ദാനത്ത്, മുഹമ്മദലി മണ്ണാര്‍ക്കാട്, സുരേഷ് ശങ്കര്‍, സജി കായംകുളം, ശുകൂര്‍ ആലുവ, ബാലുക്കുട്ടന്‍, രഘുനാഥ് പറശിനി കടവ്, ലോറന്‍സ് തൃശൂര്‍, ജമാല്‍ എരഞ്ഞിമാവ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top