Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗില്‍

കാമുകിയുടെ ജീവിതം തേടി ജോസഫ് അതിരുങ്കല്‍

റിയാദ്: അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാള സാഹിത്യ വിഭാഗത്തില്‍ ശ്രദ്ധനേടിയ ജോസഫ് അതിരുങ്കല്‍ രചിച്ച ‘ഗ്രിഗര്‍ സാംസയുടെ കാമുകി’ കഥാകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും. വിഖ്യാത ജര്‍മന്‍ സാഹിത്യകാരന്‍ ഫ്രാന്‍സ് കാഫ്കയുടെ ‘മെറ്റാമോര്‍ഫോസിസ്’ എന്ന കൃതിയിലെ ഗ്രിഗര്‍ സാംസ എന്ന കഥാപാത്രം ഉറക്കം ഉണരുമ്പോള്‍ ‘കീട’മായി മാറുന്നു. സാംസയെ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍, ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ ആത്മ സംഘര്‍ഷങ്ങള്‍ എന്നിവിടങ്ങളിലേക്ക് കഥാകാരന്‍ നടത്തുന്ന അന്വേഷണമാണ് കഥയുടെ പ്രമേയം.

ലോക സാഹിത്യത്തില്‍ ഇതുവരെ സാംസയുടെ കാമുകിയുടെ ജീവിതം അന്വേഷണ വിധേയമാക്കിയിട്ടില്ല. അവരുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന ചോദ്യത്തിന് ഒരാളെ ചൂണ്ടിക്കാണിക്കാനും കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ സംഭവ ബഹുലമായ ആവിഷ്‌കാരമാണ് ഗ്രിഗര്‍ സാംസയുടെ കാമുകി എന്ന കഥയെ വ്യത്യസ്ഥമാക്കുന്നത്.

റിയാദ് അന്താരാഷ്ട്ര പുസ്തക മേളയില്‍ ഒക്ടോബര്‍ 3ന് രാത്രി 8ന് എട്ട് കഥകള്‍ ഉള്‍പ്പെടുത്തിയ കഥാ സമാഹാരം പ്രകാശനം ചെയ്യും. പൂര്‍ണ്ണ പബ്ലിക്കേഷന്‍സിന്റെ സ്റ്റാളില്‍ (Ei 29) പ്രകാശനം നടക്കും. ഗേറ്റ് നമ്പര്‍ രണ്ടിലൂടെ പ്രവേശിച്ച് ഇടതു ഭാഗം ചേര്‍ന്ന് നടന്നാല്‍ സ്റ്റാളില്‍ എത്താം. ലൊക്കേഷന്‍ ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക. https://qrcc.me/rj2w7vb0kve9 അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

മൂന്നാം നമ്പര്‍ ഗേറ്റ് വഴി വരുന്നവര്‍ വലതു ഭാഗത്തേക്ക് നടന്നാല്‍ മലയാളം പ്രസാധകരുടെ സ്റ്റാളുകളില്‍ എത്തിച്ചേരാം. പുസ്തക മേളയില്‍ പങ്കെടുക്കാനെത്തിയ ശിഹാബുദ്ദീന്‍ പൊയിത്തുംകടവിനെ സാമൂഹിക പ്രവര്‍ത്തകരായ ഷിബു ഉസ്മാന്‍, റസല്‍, ജോസഫ് അതിരുങ്കല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top