Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

പുസ്തക മേളയില്‍ ഇടം നേടി മലയാളി മഹിളകള്‍; കവിതകളില്‍ മാനവികതയും മനുഷ്യത്വവും

റിയാദ്: അന്താരാഷ്ട്ര പുസ്തക മേളയില്‍ ചരിത്രത്തില്‍ ഇടം നേടി മലയാളി വനിതകള്‍. റിയാദില്‍ പ്രവാസികളായ മൂന്ന് വനിതകളുടെ കവിതാ സമാഹാരം പ്രകാശനം ചെയ്താണ് മേളയില്‍ മലയാളി വനിതകള്‍ ശ്രദ്ധനേടിയത്. സബീന എം സാലി, നിഖില സമീര്‍, ഖമര്‍ബാനു വലിയകത്ത് എന്നിവരുടെ കവിതാ സമാഹാരം സാഹിത്യകാരന്‍ എന്‍ പി ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്തു.

സബീന എം സാലിയുടെ മൂന്നാമത് കവിതാ സമാഹാരമാണ് ‘പ്രണയമേ കലഹമേ’. പ്രണയം, കലഹം എന്നിവക്ക് പുറമെ പൗരത്വ ഭേദഗതി, അഭയാര്‍ഥി പ്രശ്‌നങ്ങള്‍, സ്ത്രീ ശാക്തീകരണം തുടങ്ങി സാമൂഹിക പ്രസക്തിയുളള സമകാലിക വിഷയങ്ങളാണ് കവിതകളുടെ പ്രമേയം.

നിഖില സമീറിന്റെ ‘അമേയ’ കവിതാ സമാഹാരം നന്മ മനസ്സുകള്‍ രൂപംകൊളളാന്‍ പ്രചോദനം നല്‍കുന്ന ചെറു കവിതകളാണ്. ദിവ്യം, പരിശുദ്ധം, പ്രണയം, ഭക്തി, സ്‌നേഹം, മാനവികത തുടങ്ങിയ വികാരങ്ങള്‍ പ്രകടപ്പിക്കുന്നതാണ് ഓരോ കവിതയും. കവിതകള്‍ക്ക് മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫാത്തിമ സഹ്‌റ സമീര്‍ ചിത്രീകരണം നടത്തിയെന്ന പ്രത്യേകതയും ‘അമേയ’ക്കുണ്ട്.

അനുഷ്യന്റെ വ്യഥയും സ്വപ്നങ്ങളും പങ്കുവെക്കുന്നതാണ് ഖമര്‍ബാനു വലിയകത്തിന്റെ ‘ഗുല്‍മോഹറിതളുകള്‍’ എന്ന കവിതാ സമാഹാരം. പ്രവാസം, കൊവിഡ് കാലം എന്നിവയും വിവിധ കവിതകളില്‍ പ്രമേയമാക്കിയിട്ടുണ്ട്.

ജോസഫ് അതിരുങ്കലിന്റെ ഗ്രിഗര്‍ സാംസയുടെ കാമുകി ഇന്ന് കഥാകാരന്‍ ശിഹാബുദ്ദീന്‍ പൊയിത്തുംകടവ് പ്രകാശനം ചെയ്യും. മലയാളി പ്രസാധകര്‍ നാലായിരത്തിലധികം പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 20 ശതമാനം വിലക്കിഴിവില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ അവസരം ഉണ്ട്.

മൂന്നാം നമ്പര്‍ ഗേറ്റ് വഴി വരുന്നവര്‍ വലതു ഭാഗത്തേക്ക് നടന്നാല്‍ മലയാളം പ്രസാധകരുടെ സ്റ്റാളുകളില്‍ എത്തിച്ചേരാം. ഗേറ്റ് നമ്പര്‍ രണ്ടിലൂടെ പ്രവേശിച്ച് ഇടതു ഭാഗം ചേര്‍ന്ന് നടന്ന് സ്റ്റാളില്‍ എത്താം. ലൊക്കേഷന്‍ ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക. https://qrcc.me/rj2w7vb0kve9 അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top