Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

ജിഎംഎഫ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

റിയാദ്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ആഘോഷിച്ചു. മലാസ് പപ്പര്‍ ട്രീ ഫാമിലി റസ്‌റ്റോറന്റില്‍ നടന്ന പരിപാടി ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം അര്‍ത്തിയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷാജി മഠത്തില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മീഡിയാ കോ ഓര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. വയനാട് ആദിവാസി മേഖലയില്‍ ആയുര്‍വേദ ചികിത്സയില്‍ പ്രഗത്ഭയായ റാണി ഭായ് വിശിഷ്ടാതിഥിയായിരുന്നു.

പവിത്ര, ഹരികൃഷ്ണന്‍ കണ്ണൂര്‍, ഹായാസ് അബ്ദുല്‍ അസീസ്, രാജു പാലക്കാട്, വിപിന്‍ കോഴിക്കോട്, വിജയന്‍, നെയ്യാറ്റിന്‍കര, നാസര്‍ കല്ലറ, ഷിജു, സത്താര്‍ മാവൂര്‍, അയ്യൂബ്, ഹാഷിം, നൗഷാദ് കിളിമാനൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി,. സനില്‍ കുമാര്‍ ഹരിപ്പാട് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top