Sauditimesonline

JEDDAH TOER PHOTO
ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ‘റിയ’

റിയാദ്: സനയ്യ ലേബര്‍ ക്യാമ്പില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) സഹായം വിതരണം ചെയ്തു. മാസങ്ങളായി ശമ്പളം ലഭിക്കാത്ത വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ഭക്ഷണ സാധനങ്ങളും ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്തു.

പ്രസിഡന്റ് ബിജു ജോസഫ്, സെക്രട്ടറി ഇസ്സാക്കി, ജോയിന്റ് ഹ്യൂമാനിറ്റേറിയന്‍ കണ്‍വീനര്‍മാരായ ഡോ. പൊന്‍ മുരുകന്‍, ഷാജി, ട്രഷറര്‍ മഹേഷ് മുരളീധരന്‍, ജോയിന്റ് സെക്രട്ടറി മുത്തുകണ്ണന്‍, വൈസ് പ്രസിഡന്റുമാരായ വിവേക്, സന്ദീപ്, ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ കണ്‍വീനര്‍ അരുള്‍ നടരാജന്‍, ജോയിന്റ് മീഡിയ കണ്‍വീനര്‍ പീറ്റര്‍ രാജ്, നിഖില്‍ മോഹന്‍,

എന്നിവര്‍ നേതൃത്വം നല്‍കി. ഡെന്നി ഇമ്മട്ടി, ഉമ്മര്‍ കുട്ടി, മാധവന്‍, ടി.എന്‍.ആര്‍. നായര്‍, ബിനു ധര്‍മ്മരാജന്‍, ജോണ്‍ ക്ലീറ്റസ്, അബ്ദുള്‍സലാം, അരുണ്‍ കുമാരന്‍, ജുബിന്‍ പോള്‍, ഇബ്രാഹിം സുബ്ഹാന്‍ എന്നിവരുടെ പിന്തുണയോടെയാണ് സഹായ വിതരണം. തൊഴിലാളികള്‍ക്കും റിയ അംഗങ്ങള്‍ക്കും ചോള റസ്‌റ്റോറന്റ് ഉടമ മാധവന്‍ ഇഫ്താര്‍ വിരുന്നൊരുക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top