Sauditimesonline

vanitha league ed
അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞിരിക്കേണ്ടവരല്ല സ്ത്രീകള്‍

ഡ്രൈവറില്‍ നിന്ന് ജനറല്‍ മാനേജര്‍ പദവി; നാസര്‍ ഇളംകൂര്‍ മടങ്ങുന്നു

റിയാദ്: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി സുലൈ യൂണിറ്റ് അംഗം നാസര്‍ ഇളംകൂറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. അസീസിയ അലൂബ് യുണൈറ്റഡ് ട്രേഡിംഗ് കമ്പനിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച നാസര്‍ വിരമിക്കുന്ന സമയത്ത് ജനറല്‍ മാനേജര്‍ പദവിയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മലയാളികള്‍ക്ക് തൊഴിലിനോടുള്ള അര്‍പ്പണബോധത്തിന്റെ അനുഭവ സാക്ഷ്യമാണ് നാസറെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഇളംകൂര്‍ സ്വദേശിയാണ്.

യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഷമീര്‍ പറമ്പടി അദ്ധ്യക്ഷത വഹിച്ചു. കേളി മുഖ്യ രക്ഷാധികാരി സമിതിയംഗം ഷമീര്‍ കുന്നുമ്മല്‍, സീബ കൂവോട്, ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍, കേളി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുംതറ, ഏരിയ സെക്രട്ടറി കൃഷ്ണന്‍കുട്ടി, ഏരിയ ട്രഷറര്‍ റീജേഷ് രയരോത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗം നാസര്‍ കാരക്കുന്ന്, ജോര്‍ജ്, ഏരിയ കമ്മിറ്റി അംഗം ഷറഫ് ബബ്‌തൈന്‍ എന്നിവര്‍ ആശംസകള്‍ നേന്നന്നു. യൂണിറ്റിന്റെ ഉപഹാരം സുലൈ യൂണിറ്റ് അംഗങ്ങള്‍ സമ്മാനിച്ചു. യുണിറ്റ് സെക്രട്ടറി നവാസ് സ്വാഗതവും യാത്ര പോകുന്ന നാസര്‍ ഇളംകൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top