Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

വിശ്വാസനിറവില്‍ ലോകം; ഇന്ന് ഈദുല്‍ ഫിത്വര്‍

റിയാദ്: മുപ്പത് ദിനരാത്രങ്ങള്‍ നീണ്ട വ്രതാനുഷ്ടാനത്തിന് ശേഷം വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നു. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് രാജ്യം ഈദ് ആഘോഷിക്കുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ലക്ഷക്കണക്കിന് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുചേരും. റിയാദില്‍ രാവിലെ 6.13ന് ഈദ് നമസ്‌കാരം നടക്കും. മക്കയിലും മദീനയിലും 6.40ന് ആണ് നമസ്‌കാരം.

ഈദ് ആഘോഷങ്ങള്‍ക്കായി റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഒരുങ്ങള്‍ പൂര്‍ത്തിയായി. വീഥികള്‍ ദീപാലങ്കാരങ്ങളാല്‍ വര്‍ണ്ണാഭമാണ്. റിയാദിലെ വിവിധ വിനോദ കേന്ദ്രങ്ങളില്‍ രാത്രി കരിമരുന്ന് പ്രയോഗവും സംഗീത പരിപാടികളും അരങ്ങേറും. ജിദ്ദ കോര്‍ണിഷിലും കടലോര പ്രദേശങ്ങളിലും കുടുംബങ്ങള്‍ക്കായി പ്രത്യേക കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

രാജ്യത്തെ പൊതു-സ്വകാര്യ മേഖലയില്‍ ബുധന്‍ മുതല്‍ അവധി ആരംഭിച്ചിരുന്നു. വാരാന്ത്യ അവധിയോടൊപ്പമാണ് ഇത്തവണ പെരുന്നാള്‍. അതുകൊണ്ടുതന്നെ പ്രവാസികളും ആഹഌദത്തിലാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കൂട്ടായ്മകള്‍ വിവിധ ഒത്തുചേരലുകളും പെരുന്നാള്‍ വിരുന്നുകളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കിയാണ് ഈദ് ആഘോഷം. വ്യോമ ഗതാഗതം പൂര്‍ണ സജ്ജമല്ലാത്ത സാഹചര്യത്തില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോകാനിരുന്ന പ്രവാസികള്‍ക്ക് നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നേരില്‍ കാണാനാവില്ല. എങ്കിലും വീഡിയോ കോളുകളിലൂടെ പെരുന്നാള്‍ സന്തോഷം പങ്കുവെക്കുന്ന തിരക്കിലാണ് പ്രവാസ ലോകം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top