Sauditimesonline

vanitha league ed
അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞിരിക്കേണ്ടവരല്ല സ്ത്രീകള്‍

ചാവക്കാട് കൂട്ടായ്മ ഇഫ്താറും കുടുംബ സംഗമവും

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗഹൃദകൂട്ട് സൗദി ചാപ്റ്റര്‍ ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18ലെ വനാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചാവക്കാട് നിവാസികളും റിയാദിലെ മാധ്യമ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുംപങ്കെടുത്തു.

കുടുംബ സംഗമം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഷാഫി വടക്കേകാട് പ്രാര്‍ത്ഥനാ സദസ്സിനു നേതൃത്വം നല്‍കി. പ്രസിഡണ്ട് സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഷാഹിദ് അറക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍ (റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി), റഹ്മാന്‍ മുനമ്പത്ത് (ഫോര്‍ക്ക), മുഹമ്മദ് കുട്ടി (കെഎംസിസി), നാസര്‍ വലപ്പാട് (ഒഐസിസി), രാധാകൃഷ്ണന്‍ കലവൂര്‍ (ത്രിശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ), കൃഷ്ണ കുമാര്‍ (തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി), ഷാനവാസ് (കിയ), ആഷിഖ് (വലപ്പാട് കൂട്ടായ്മ), നസീബ് കലാഭവന്‍, അബ്ദുല്‍ നാസര്‍, സൈഫ് കായംകുളം, നിഹാസ് പാനൂര്‍, ആരിഫ് വൈശ്യം വീട്ടില്‍, ഷഹീര്‍ ബാബു, ഫായിസ് ബീരാന്‍, കബീര്‍ വൈലത്തൂര്‍, യൂനസ് പടുങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ സിറാജുദ്ധീന്‍ ഓവുങ്ങല്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും ട്രഷറര്‍ മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു. ഉണ്ണിമോന്‍ പെരുമ്പിലായി, സലീം അകലാട്, അലി പൂത്താട്ടില്‍, ഖയ്യൂം അബ്ദുള്ള, സുബൈര്‍ കെ പി, അഷ്‌കര്‍ അഞ്ചങ്ങാടി, ഷഫ്‌നാസ് മാട്ടുമ്മല്‍, ആഷിഫ് ബഷീര്‍, അന്‍വര്‍ അണ്ടത്തോട്, സലിം പാവറട്ടി, ഷഹബാസ് പാലയൂര്‍, റഹ്മാന്‍ ചാവക്കാട്, നൗഫല്‍ തങ്ങള്‍, ഫിറോസ് കോളനിപ്പടി, ഇജാസ് മാട്ടുമ്മല്‍, ജഹാന്‍ഗീര്‍, ഷെഫീഖ് അലി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top