Sauditimesonline

AIRPORT-SKY
വ്യോമപാതകള്‍ അടച്ച് ജിസിസി; വിമാന ഗതാഗതം താറുമാറായി

ജിസിസി വാഹനങ്ങള്‍ക്ക് നിയന്ത്രണം; സൗദിയില്‍ തുടരാന്‍ അനുമതി 90 ദിവസം മാത്രം

റിയാദ്: ജിസിസി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ വര്‍ഷത്തില്‍ 90 ദിവസത്തിലധികം സഊദിയില്‍ തുടരാന്‍ പാടില്ലെന്ന് അധികൃതര്‍. വാഹന ഉടമകളുടെ ഗതാഗത നിയമലം ഘനങ്ങള്‍ ഒഴിവാക്കാനും രേഖയില്ലാത്ത വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടത്തിന് മന്ത്രി സഭ അംഗീകാരം നല്‍കിയത്.

തുടര്‍ച്ചയായ ദിവസങ്ങള്‍, ഇടവിട്ടുള്ള ദിവസങ്ങള്‍ എന്നിങ്ങനെ ആകെ 90 ദിവസമാണ് ജിസിസി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഒരു വര്‍ഷം സൗദിയില്‍ തുടരാന്‍ അനുമതി. വാഹനം അതിര്‍ത്തി കടന്ന് പ്രവേശിക്കുന്നതു മുതല്‍ ദിവസം കണക്കാക്കും. പുതിയ ചട്ടം സഊദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ബാധകമാണ്. എന്നാല്‍ പുതിയ നിയമം ഗള്‍ഫ് രാജ്യങ്ങളിലെ അംഗീകൃത ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനികളില്‍ നിന്നു വാടകക്കെടുക്കുന്ന വാഹനങ്ങള്‍ക്ക് ബാധകമല്ല.

ജിസിസിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ദീര്‍ഘകാലം സൗദിയില്‍ ഉപയോഗിക്കുന്നവരുണ്ട്. അതിനെ നിയന്ത്രിക്കാനാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. കാലാവധി ലംഘിച്ചാല്‍ ട്രാഫിക് നിയമം പ്രകാരം പിഴയും ശിക്ഷയും ലഭിക്കുമെന്ന്് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വാഹനം സഊദി അതിര്‍ത്തി കടക്കുമ്പോള്‍ ഉടമയുടെ വ്യക്തിഗത വിവരങ്ങളും വാഹനം സംബന്ധിച്ച വിശദാംശങ്ങളും സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഇതു ട്രാഫിക് ഡയറക്ടറേറ്റിന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top