Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ഹറമൈന്‍ റെയില്‍വേയ്ക്ക് 20 പുതിയ ട്രെയിനുകള്‍; യാത്രക്കാരുടെ എണ്ണം 3 കോടിയിലേക്ക്

റിയാദ്: ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേയുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് 20 പുതിയ അതിവേഗ ട്രെയിനുകള്‍ വാങ്ങാന്‍ സൗദി അറേബ്യന്‍ റെയില്‍വേസ് കരാര്‍ ഒപ്പുവച്ചു. സ്‌പെയിനിലെ ടാല്‍ഗോ കമ്പനിയുമായാണ് കരാര്‍ ഒപ്പുവച്ചത്. ഇതോടെ വാര്‍ഷിക യാത്രക്കാരുടെ എണ്ണം വര്‍ഷം 3 കോടിയിലധികമായി ഉയര്‍ത്താന്‍ കഴിയുമെന്ന് റെയില്‍വേ അറിയിച്ചു.

ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രിയും റെയില്‍വേ ചെയര്‍മാനുമായ സാലിഹ് അല്‍ജസ്സറിന്റെ മേല്‍നോട്ടത്തില്‍ ഇന്നലെയാണ് കരാര്‍ ഒപ്പുവച്ചത്. സ്‌പെയിന്‍ ഗതാഗത മന്ത്രി ഓസ്‌കര്‍ പുവെന്റെയും സന്നിഹിതനായിരുന്നു. 2028 അവസാനം ട്രെയിനുകള്‍ സൗദിയിലെത്തും. 2031 ആകുന്നതോടെ 20 ട്രെയിനുകളും സര്‍വ്വീസ് ആരംഭിക്കാന്‍ പൂര്‍ത്തിയാകും.

മക്ക-മദീന പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ പാതയിലെ അഞ്ച് സ്‌റ്റേഷനുകളിലൂടെയാണ് പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. 2018ല്‍ കിംഗ് സല്‍മാന്‍ ഉദ്ഘാടനം ചെയ്ത പദ്ധതി രണ്ട് വിശുദ്ധ പള്ളികള്‍ക്ക് നേരിട്ട് സേവനം നല്‍കുന്ന തന്ത്രപ്രധാന ഗതാഗത സംവിധാനമാണ്.
പുതിയ ട്രെയിനുകള്‍ ഉംറ, ഹജ്ജ് സീസണുകളില്‍ ഗതാഗത തിരക്ക് കുറക്കാന്‍ പദ്ധതി സഹായിക്കും.

നിലവിലെ 35 ട്രെയിനുകള്‍ക്ക് പുറമേ 20 എണ്ണം കൂടി വരുന്നതോടെ സര്‍വ്വീസുകളുടെ എണ്ണം 55 ആവും. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ട്രെയിന്‍ രണ്ട് മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കും. ഓരോ ട്രെയിനിലും 417 സീറ്റുകളും ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക കോച്ചും ഉണ്ടാകുമെന്നും റെയില്‍വേ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top