Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

സഹായം കെണിയായി: മലയാളിയ്ക്ക് തടവ്; നാടുകടത്തല്‍

റിയാദ്: അപരിചിതനെ വാഹനത്തില്‍ കയറ്റി സഹായിച്ച മലയാളിയ്ക്കു തടവിന് പുറമെ ജോലിയും നഷ്ടം. 11 വര്‍ഷത്തെ സേവനാനന്തര ആനുകൂല്യം നഷ്ടമായതിന് പുറമെ തടവും അനുഭവിക്കേണ്ടി വന്നു. 11 വര്‍ഷം െ്രെഡവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ആറന്മുള പ്രസാദ് കുമാറിന്റെ ജീവിതമാണ് തകിടം മറിഞ്ഞത്.

ജിസാനിലെ കമ്പനിയിലായിരുന്ന ജോലി. യാത്രക്കിടെ വഴിയില്‍ സഹായം അഭ്യര്‍ത്ഥിച്ച യമന്‍ പൗരനെ വാഹനത്തില്‍ കയറ്റി. യാത്രക്കിടെ പോലീസ് പരിശോധനയില്‍ യമനിക്ക് ഇക്കാമ ഉണ്ടായിരുന്നില്ല. വിശദപരിശോധനയില്‍ അതിര്‍ത്തി കടന്ന് നിയമവിരുദ്ധമായി സൗദിയില്‍ പ്രവേശിച്ചതാണെന്നു കണ്ടെത്തി. ഇതോടെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇഖാമയും തൊഴില്‍ പെര്‍മിറ്റുമുളള പ്രസാദ് നിയമ ലംഘകനെ യാത്രചെയ്യാന്‍ അനധികൃത ടാക്‌സി സര്‍വ്വീസ് നടത്തിയ കുറ്റത്തിന് അകത്താകുകയും ചെയ്തു.

ജയിലില്‍ മോചിതനായ ശേഷം കമ്പനിയിലെത്തിയെങ്കിലും ജോലിയില്‍ പ്രവേശിപ്പിച്ചില്ല. തുടരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. കമ്പനിയുടെ വാഹനം ഉപയോഗിച്ച് അനധികൃത ടാക്‌സി സര്‍വീസ് നടത്തിയെന്നെു കമ്പനിയും ആരോപിച്ചു. സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 80 പ്രകാരം കുടിശ്ശിക ശമ്പളവും സര്‍വീസ് മണിയും നല്‍കാന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.

ഇതോടെ പെരുവഴിയിലായ പ്രസാദ് ഇന്ത്യന്‍ എംബസിയെ സമീപിച്ചു. സഹായം തേടി കേളി കലാസാംസ്‌കാരിക വേദിയെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേക്ക് മടങ്ങിയത്. മടക്കയാത്രക്കുളള ടിക്കറ്റും കേളി നല്‍കി.

ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. അപരിചിതരായ ആളുകളെ വാഹനത്തില്‍ കയറ്റുന്ന പതിവ് പ്രവാസികളിലുണ്ട്. ഇത്തരം അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു. രേഖകളില്ലാത്ത യാത്രക്കാരെ അറിയാതെ വാഹനത്തില്‍ കയറ്റിയതിന് നിരവധി പേര്‍ ഇത്തരത്തില്‍ പോലീസ് കേസുകളിലും ജയിലിലും കുടുങ്ങിയ സംഭവങ്ങള്‍ ഇതിനുമുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top