
ദമ്മാം: ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ സാധ്യത പരിഗണിച്ച് സഊദി പോര്‍ട്ട് അതോറിറ്റി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം കിംഗ് അബ്ദുല്‍ അസീസ് പോര്‍ട്ടില്‍ കപ്പലുകള്‍ക്ക് സമഗ്ര സേവനങ്ങള്‍ ഉറപ്പാക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു. ഇന്ധനം, വെള്ളം, ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. സമുദ്ര ഗതാഗത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ കപ്പല്‍ ജീവനക്കാരുടെ മാറ്റം ഉള്‍പ്പെടെയുള്ള സേവനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും.

അംഗീകൃത വിതരണക്കാരുടെയും ഇന്ധന സേവന ദാതാക്കളുടെ പുതുക്കിയ പട്ടികയും തുറമുഖം പുറത്തിറക്കും. ഇതുവഴി കപ്പല്‍ ഉടമകള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും ആവശ്യങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കാന്‍ കഴിയും. കസ്റ്റമര്‍ സര്‍വീസ് 24 മണിക്കൂര്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹോര്‍മൂസ് കടലിടുക്ക് പ്രദേശത്ത് നാവിഗേഷന്‍ തടസ്സങ്ങളും സുരക്ഷാ ആശങ്കകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കപ്പലുകള്‍ക്ക് സേവനം നല്‍കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





