
റിയാദ്: മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യാ-സൗദി ധാരണാ പത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യശാസ്ത്രങ്ങളെ ചെറുക്കുന്നതിനുളള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുമെന്നും മന്ത്രി സഭാ യോഗം വ്യക്തമാക്കി.

മനുഷ്യക്കടത്ത് തടയുന്നതിനും ഫലപ്രദമായി ചെറുക്കുന്നതിനും ഇന്ത്യ-സൗദി ധാരണാ പത്രം ഒപ്പുവെക്കും. ഇന്ത്യയുമായി ചര്‍ച്ച നടത്തി ധാരണാപത്രം ഒപ്പുവെക്കാന്‍ ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.
ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരും. ഇതിനായി അന്താരഷ്ട്ര ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം മന്ത്രിസഭ ആവര്‍ത്തിച്ചു. സൈബര്‍ സുരക്ഷയില്‍ സൗദി ലോകത്ത് രണ്ടാം സ്ഥാനത്താണ്. ഒിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് രാജ്യത്തിന്റെ സ്ഥാനം 46-ാം സ്ഥാനമായിരുന്നു. ഇത് മികച്ച നേട്ടമാണെന്നും മന്ത്രി സഭ വിലയിരുത്തി. ഗതാഗത മന്ത്രാലയത്തിന്റെ പേര് ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയമായി മാറ്റുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
