
റിയാദ്: ഗതാഗതത്തിനും ലോജിസ്റ്റിക്‌സിനും സൗദി അറേബ്യ പുതിയ നയവും തന്ത്രപ്രധാന പദ്ധതികളും പ്രഖ്യാപിച്ചു. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ലോജിസ്റ്റിക് ഹബ്ബായി രാജ്യത്തെ മാറ്റും. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി പറഞ്ഞു.

ലോജിസ്റ്റിക് ഹബ് എന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഏകീകരിക്കും. ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തും. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ലോജിസ്റ്റിക് സംവിധാനവും ആധുനിക ഗതാഗത രീതികളും സംയോജിപ്പിക്കുന്നതാണ് പുതിയം. സാമ്പത്തിക, വികസന കാര്യ കൗണ്‍സില്‍ ചെയര്‍മാനും ഗതാഗത, ലോജിസ്റ്റിക്‌സ് സുപ്രീം കമ്മറ്റി തലവനുമായ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ്പദ്ധതി പ്രഖ്യാപിച്ചത്.
മാനുഷ്യ വിഭവശേഷിയും സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് ഗതാഗതവും ലോജിസ്റ്റിക്‌സും ശക്തിപ്പെടുത്തും. ആഗോള സമ്പദ്‌വ്യവസ്ഥക്കനുസൃതമായി ആധുനിക ലോജിസ്റ്റിക് സര്‍വീസ് വ്യവസായം സ്ഥാപിക്കും. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് മൂന്ന് ഭൂഖണ്ഡങ്ങളുടെ മധ്യത്തില്‍ ഭൂമിശാസ്ത്രപരമായ സ്ഥാനം നേടാന്‍ രാജ്യത്തെ പ്രാപ്തമാക്കും. ലോജിസ്റ്റിക് മേഖലയിലെ ഉല്‍പാദനക്ഷമതയും സുസ്ഥിരതയും വര്‍ദ്ധിപ്പിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
രാജ്യത്തെ ആഗോളതലത്തില്‍ അഞ്ചാമത്തെ ട്രാന്‍സിറ്റ് യാത്രാ കേന്ദ്രമാക്കി മാറ്റും. എയര്‍ കാര്‍ഗോയുടെ ശേഷി നിലവിലുളളതിന്റെ ഇരട്ടിയായി വര്‍ധിപ്പിക്കും. തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും. റെയില്‍വേ ദൈര്‍ഘ്യം 8080 കിലോ മീറ്ററായി ഭാവിയില്‍ ഉയര്‍ത്തും. ഇത് 30 ലക്ഷം യാത്രക്കാരെയും 50 ദശലക്ഷം ടണ്‍ ചരക്കു ഗതാഗതത്തിനും സഹായിക്കുമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
