നാദിര്‍ഷ റഹ്മാന്‍

റിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍ അന്തരിച്ച സാമൂഹിക പ്രവര്‍ത്തകനും എസ്‌ഐസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സുബൈര്‍ അഹമ്മദ് ഹാജിയുടെ (50 ) മയ്യിത്ത് നാട്ടില്‍ ഖബറടക്കി. ജൂലൈ 1ന് പുലര്‍ച്ചെ് 3ന് വീട്ടിലെത്തിച്ച മയ്യിത്ത് പ്രഭാത പ്രാര്‍ത്ഥനക്ക് മുമ്പ് ചക്കാലക്കല്‍ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു. പാണക്കാട് സയ്യദ് ഹമീദലി തങ്ങള്‍ മയ്യത്തു നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ആലുവ കുട്ടമ്മശ്ശേരി ചാലക്കല്‍ സ്വദേശിയാണ്.

റിയാദില്‍ നിന്നു കോഴിക്കോട് എത്തിച്ച മൃതദേഹം എസ്‌ഐസി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ റിയാദിലെ ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതത്ത തുടര്‍ന്നായിരുന്നു മരണം. എസ്‌ഐസി, കെ എം സി സി പ്രവര്‍ത്തകരും നേതാക്കന്മാരും ചേര്‍ന്നാണ് മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
തികഞ്ഞ വിശ്വാസിയും സൗമ്യനും ആയിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം സംഘടനക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ട്ടമാണെന്നു റസാഖ് കണ്ണൂര്‍ പറഞ്ഞു. എന്നും സൗഹൃദങ്ങള്‍ക്കും ഹൃദയബന്ധങ്ങള്‍ക്കും വിലനല്‍കിയിരുന്ന സുബൈര്‍ സൗഹൃദങ്ങള്‍ക്കിടയിലെ കൂട്ടിയിണക്കലുകളുടെ കണ്ണിയായിരുന്നു എന്നും സുഹൃത്തുക്കള്‍ അനുസ്മരിച്ചു. റിയാദിലെ ലെഗ്രണ്ട് കമ്പനിയിലെ ജീവനക്കാരനായിരുന്നു. സ്വാബിറ (ഭാര്യാ) മുഹമ്മദ് ജാസിര്‍ , സമീഹ , സ്വാലിഹ എന്നിവര്‍ മക്കളാണ് .
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
