റിയാദ്: ‘സൗദി യൂണിവേഴ്‌സിറ്റികളില്‍ വിദേശി വിദ്യാര്‍ഥികള്‍ക്കുള്ള പഠന സാധ്യതകള്‍’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 2, 9 തിയതികളില്‍ സൗദി സമയം വൈകുന്നേരം 4ന് സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ എഡ്യൂക്കേഷന്‍ വിങ്ങ് ആണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.
ച്ചു. മതം, ഭാഷ, ശാസ്ത്രം, എഞ്ചിനീയറിംഗ്, മെഡിക്കല്‍ വിഭാഗങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, റിസേര്‍ച്ച്, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ തലങ്ങളിലെ ഉന്നത പഠന സാധ്യതകള്‍ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അഡ്മിഷന്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ചും വെബിനാര്‍ വിശകലനം ചെയ്യും.
സൗദിയുടെ വിവിധ പ്രവിശ്യകളിലുളള യൂണിവേഴ്‌സിറ്റികളിലെ വ്യത്യസ്ത ഡിപ്പാര്‍ട്‌മെന്റുകളില്‍ ജോലിചെയ്യുന്ന മലയാളികളായ ഫാക്കല്‍റ്റികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നിലവില്‍ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
ഡോ: യാസിര്‍ ബിന്‍ ഹംസ (ത്വായിഫ് യൂണിവേഴ്‌സിറ്റി ശരീഅ കോളേജ്), പ്രൊഫ. അര്‍ഷദ് ബിന്‍ ഹംസ (ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ്), ഡോ. അബ്ദുള്‍ മാലിക് (ദഹ്‌റാന്‍ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സ്, കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റ്), പ്രൊഫ. മുഹമ്മദ് റിയാസ് എ.വി (ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റി ഇഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റ്), ജിദ്ദ തുവലിലെ കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഫിസിക്‌സ് ഡിപാര്‍ട്ട്‌മെന്റിലെ മുന്‍ ഫാക്കല്‍റ്റിയും കുവൈത് യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ജുനൈസ് ഹബീബ്, ഡോ: ഫിറോസ് മന്‍സൂര്‍ (ജിസാന്‍ യൂനിവേഴ്‌സിറ്റി, കോളേജ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ഡോ. കെ. മുഹമ്മദ് ഷഹീര്‍ (അബഹ കിംഗ് കാലിദ് യൂണിവേഴ്‌സിറ്റി, കോളേജ് ഓഫ് അപ്പ്‌ളൈഡ് മെഡിക്കല്‍ സയന്‍സ്) എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.
ഡല്‍ഹി കേന്ദ്രീകരിച്ച് ഓവര്‍സീസ് എഡ്യുക്കേഷന്‍, ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് രംഗത്ത് പരിചയ സമ്പന്നനായ വി. അജ്മല്‍ മുഫീദ് യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അവതരിപ്പിക്കും.
മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സുഹൈല്‍ ബിന്‍ സാലിം, അമീന്‍ മുഹമ്മദ് (നിലവില്‍ ജാമിഅഃ മില്ലിയ വിദ്യാര്‍ത്ഥി), മക്ക കുല്ലിയത്തുല്‍ ഹറം പൂര്‍വ്വ വിദ്യാര്‍ത്ഥി സജീല്‍ മുഹ്‌യിദ്ധീന്‍, റിയാദ് കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്.ഡി നേടിയ ഡോ: ജാഫര്‍ (സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്, ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റ്) എന്നീ പൂര്‍വ്വ വിദ്യാര്‍ഥികള്‍, കിംഗ് സഊദ് യൂണിവേഴ്‌സിറ്റി ലെക്ചറര്‍ മുഫ്‌സില്‍ (കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റ്) ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ അബ്ദുല്ല ഫൈസല്‍ (കമ്പ്യൂട്ടര്‍ സയന്‍സ്), അബ്ദുറഹ്മാന്‍ ഫൈസല്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്), മക്ക കുല്ലിയത്തുല്‍ ഹറം വിദ്യാര്‍ത്ഥി സലീഫ് സിയാദ് തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങളും പ്രായോഗിക പരിജ്ഞാനങ്ങളും പരിപാടിയില്‍ പങ്കു വെക്കും.
പരിപാടിയുടെ വിജയത്തിനായി ആര്‍.ഐ.സി.സി എഡ്യൂക്കേഷന്‍ വിങ്ങ് എഞ്ചിനീയര്‍ അബ്ദുറഹീം, അബ്ദുല്‍ ലത്തീഫ് കടുങ്ങല്ലൂര്‍, ഷാനിദ് കോഴിക്കോട്, ബഷീര്‍ കുപ്പോടാന്‍, മൊഹിയുദ്ധീന്‍ അരൂര്‍, നസീഹ് കോഴിക്കോട്, അജ്മല്‍ കള്ളിയന്‍, മുജീബ് പൂക്കോട്ടൂര്‍ എന്നിവര്‍ ഉള്‍പെടുന്ന പ്രോഗ്രാം കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. രജിസ്‌ട്രേഷന് 0502836552, 0557692596, 0502261480. എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.