Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

വീണ്ടും യാത്രാ വിലക്ക്; വിദേശങ്ങളില്‍ കുടുങ്ങിയവരില്‍ മലയാളികളും

റിയാദ്: സൗദിയിലെത്താന്‍ വിവിധ രാജ്യങ്ങളില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും തിരിച്ചടി. യുഎഇ, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ 14 ദിവസംക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലേക്ക് മടങ്ങാന്‍ കാത്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്കാണ് തിരിച്ചടിയായത്. ജൂലൈ 4 മുതല്‍ യാത്രക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. ഈ രാജ്യങ്ങളിലേക്കുളള യാത്ര സൗദി പൗരന്മാര്‍ക്കും അനുവദിക്കില്ല. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വകഭേദം വര്‍ധിക്കുന്ന സാഹര്യത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പുറമെയാണ് നാല് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top