
റിയാദ്: സൗദി അറേബ്യയില്‍ 1148 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1222 പേര്‍ രോഗമുശ്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 15 പേര്‍ മരിച്ചു. രാജ്യത്ത് 12199 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 1364 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, കൊവിഡ് പ്രോടോകോള്‍ ലംഘിച്ച 871 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ മൊബൈല്‍ ആപ് വഴി പൊതുജനങ്ങള്‍ അറിയിക്കണമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അവശ്യപ്പെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
