Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഹൂതി ആക്രമണം തകര്‍ത്ത് സഖ്യ സേന

റിയാദ്: ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനുളളഹൂതികളുടെ ശ്രമം സൗദി സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വിദൂര നിയന്ത്രിത ബോട്ട് ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നത്. ഹൂതി നിയന്ത്രണത്തിലുളള ഹുദൈദ തുറമുഖത്ത സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ബോട്ടുകള്‍ തകര്‍ത്തത്. ചെങ്കടലിന്റെ ദക്ഷിണ ഭാഗത്ത് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം താറുമാറാക്കുന്നതിനാണ് ഹൂതികളുടെ ശ്രമം.

അതിനാടെ, ഡ്രോണ്‍ ഉപയോഗിച്ച് ഖമീസ്മുശൈതിന് നേരെ ആക്രമണം നടത്താനുളള ശ്രമം സഖ്യ സേന തകര്‍ത്തു. യമനില്‍ നിന്നു വിക്ഷേപിച്ച ഡ്രോണ്‍ ആകാശത്ത് വെടിവെച്ചിടുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി തവണ ഡ്രോണു മിസൈലും ഉപയോഗിച്ച് സൗദിക്കധ നേരെ ആക്രമണത്തിന് ശ്രമം നടന്നിരുന്നു. ലക്ഷ്യം കാണുന്നതിന് മുമ്പ് ഇതെല്ലാം സഖ്യസേന തകര്‍ക്കുകയായിരുന്നു. ഹൂതി ആക്രമണങ്ങളെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ അപലപിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top