Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

സൗദിയുടെ ബജറ്റ് എയര്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചു

റിയാദ്: സൗദി ദേശീയ വിമാന കമ്പനി സൗദിയയുടെ ബജറ്റ് വിമാനം ഫ്‌ളൈ അദീല്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചു. റിയാദ്-ദുബായ് സെക്ടറിലാണ് ആദ്യ വിമാനം സര്‍വീസ് നടത്തിയത്. ദിവസവും രണ്ട് സര്‍വീസ് വീതം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ, റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. വിദേശത്തു നിന്നു കടത്താന്‍ ശ്രമിച്ച 1.7 കിലോഗ്രാം കൊക്കൈനാണ് പിടികൂടിയത്. എയര്‍കാര്‍ഗോ വഴി എത്തിയ ബാഗില്‍ സംശയം തോന്നിയതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top