Sauditimesonline

LKS MEMBER
പ്രവാസത്തിന്റെ വൈജ്ഞാനിക ശബ്ദമായി ലോക കേരളസഭയില്‍ ഷഫീഖ് പാനൂര്‍

‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ ഐ. സി.എഫ്. സ്‌നേഹവിരുന്ന്

അല്‍ ഖുറയ്യാത്ത്: ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ ഐ. സി. എഫ്. സെന്‍ട്രല്‍ കമ്മിറ്റി സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകീര്‍ത്തന സദസ്സ്, കലാപരിപാടികള്‍, ക്വിസ്സ് തുടങ്ങിയ പരിപാടി അരങ്ങേറി. പ്രകീര്‍ത്തന സദസ്സിനു പ്രെസിഡന്റ് മുഹമ്മദലി ദാരിമി, ദഅവാ പ്രെസിഡന്റ് സലിം സഅദി എന്നിവര്‍ നേതൃത്വം നല്‍കി.

മദ്‌റസാ വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും കലാപരിപാടികള്‍ക്ക് മുനീര്‍ മുസ്ലിയാരും ഐ. സി. എഫ്. മദീനാ പ്രൊവിന്‍സ് സഫ്‌വാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ സലാം പടിക്കലും നേതൃത്വം നല്‍കി. ക്വിസ്സ് മത്സരം മുനീര്‍ കൊടുങ്ങല്ലൂര്‍ നിയന്ത്രിച്ചു. ഇബ്രാഹിം അല്‍ഹസനി ഉല്‍ബോധനവും പ്രാര്‍ത്ഥനയും നടത്തി. യൂനുസ് ലൈലത്തി, സലിം കൊടുങ്ങല്ലൂര്‍,നിസാര്‍ വാഴാനി, ഹംസ ചെങ്ങനൂര്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ സമദ് സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top