
റിയാദ്: വിശുദ്ധ വ്രതമാസത്തിന്റെ ആത്മീയതയും സഹോദര്യവും പങ്കുവെച്ച് ഇന്ത്യന്‍ എംബസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രവാസത്തില്‍ ഒരുമയുടെ കരുത്ത് പുതുക്കിയ സംഗമത്തില്‍ എംബസി ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എംബസി അംഗണത്തിലായിരുന്നു പരിപാടി.

ഇഫ്താര്‍ വിരുന്നിന് മുന്നോടിയായി റമദാന്‍ വ്രതം സമ്മാനിക്കുന്ന മഹത്വം ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് പങ്കുവെച്ചു. ജാതി, മത ഭേദമന്യേ മനുഷ്യരെ കൂട്ടിയിണക്കുന്ന ഏകത, കരുണ, സേവനം എന്നീ മൂല്യങ്ങള്‍ സമൂഹ്യ ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉപവാസം ആത്മ നിയന്ത്രണത്തിന്റെയും ആത്മശുദ്ധിയുടെയും പാഠമാണെന്നും, ആവശ്യമുള്ളവരെ കൈപിടിച്ചു ഉയര്‍ത്തുന്ന മനോഭാവം വളര്‍ത്തേണ്ട സമയമാണിതെന്നും സദസ്സിനെ അഭിമുഖീകരിച്ചവര്‍ പറഞ്ഞു.

സൗഹൃദ സംഭാഷണങ്ങളുടെയും ആത്മീയ ചിന്തകളുടെയും നെടുവീര്‍പ്പിനിടയില്‍ നടന്ന ഇഫ്താര്‍ സംഗമം, ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തും. പ്രവാസ ഭൂമിയില്‍ മനുഷ്യബന്ധങ്ങളുടെ ചൂട് നിലനിര്‍ത്താന്‍ ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്ന സന്ദേശത്തോടെയാണ് സംഗമം സമാപിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






